മന്ദിരസമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

മന്ദിരസമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

മുംബൈ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ  ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച ശ്രീനാരായണഗുരു മന്ദിരത്തിലെ ഗുരുദേവ പ്രതിഷ്ഠാ കർമവും മന്ദിര സമർപ്പണവും സമിതി പ്രസിഡൻ്റ് എം. ഐ.ദാമോദരൻ നിർവഹിച്ചു. പൂജാ ചടങ്ങുകൾക്ക് രതീഷ് ശാന്തികൾ,  മനോജ് ശാന്തികൾ എന്നീവർ മുഖ്യ കാർമികത്വം വഹിച്ചു. 

ചടങ്ങിൽ  സമിതി ചെയർമാൻ  എൻ. മോഹൻദാസ്, സോണൽ സെക്രട്ടറിമാരായ പി. ഹരീന്ദ്രൻ, കെ. ഉണ്ണികൃഷ്ണൻ, . സമിതി താരാപ്പൂർ യൂണിറ്റ് സെക്രട്ടറി പി. മോഹനൻ, കൗൺസിൽ അംഗങ്ങൾ, വനിതാ, യുവജന വിഭാഗം പ്രവർത്തകർ, സമിതി അംഗങ്ങൾ തുടങ്ങി നിരവധി പേർ  പങ്കെടുത്തു. ഗുരുദേവ ഭക്തനായ രണുദേവനാണ് ഗുരുമന്ദിരം നിർമിച്ചു നൽകിയത്.  മന്ദിരവും  അതിനോട്  ചേർന്നുള്ള നടപ്പന്തലും മറ്റും നിർമിച്ചുനൽകിയവർക്ക്   പ്രസിഡൻറ് നന്ദി അറിയിച്ചു.