മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരണം 6, ആറ് പേരുടെ നില ഗുരുതരം

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരണം 6, ആറ്  പേരുടെ നില ഗുരുതരം

തൃശൂര്‍:  മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ  വൻ സ്ഫോടനം.6 പേർ മരിച്ചതായി സ്ഥിരീകരണം.ആവർത്തിച്ചുള്ള ചെറിയ സ്ഫോടനങ്ങൾ രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളിയായി   തുടരുന്നു . പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി . ആറ് പേരുടെ നില അതീവ ഗുരുതരമാണ്.

തൃശൂർ പൂരത്തിന്‍റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്നിടത്താണ് വൻ സ്ഫോടനം ഉണ്ടായത്. നാല്‍പ്പതിലധികം തൊഴിലാളികള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പിന്  മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാനും  കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്തിക്കാനും  നിര്‍ദേശം നല്‍കി.