പാൽഘർ പടക്ക ഫാക്ടറി സ്ഫോടനം: മരണസംഖ്യ രണ്ടായി, നാല് പേർ അറസ്റ്റിൽ

പാൽഘർ പടക്ക ഫാക്ടറി സ്ഫോടനം: മരണസംഖ്യ രണ്ടായി, നാല് പേർ അറസ്റ്റിൽ

മുംബൈ: പാൽഘർ ജില്ലയിലെ ഒരു അനധികൃത പടക്ക നിർമ്മാണശാലയിൽ കഴിഞ്ഞദിവസം  ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു, നാല് പേർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.വാഡ സിവിക് ആശുപത്രിയിൽ നിന്ന് താനെയിലേക്ക് മാറ്റുന്നതിനിടെയാണ്  21കാരൻ മരണപ്പെട്ടത് 22 വയസ്സുള്ള ഒരു സ്ത്രീയും  പൊള്ളലേറ്റ് മരണപ്പെട്ടിട്ടുണ്ട്. വാഡ താലൂക്കിലെ കോൺസായ് ഗ്രാമത്തിലെ ഒരു താൽക്കാലിക യൂണിറ്റിലാണ് സ്ഫോടനം ഉണ്ടായത്, സംഭവം നടക്കുന്ന സമയത്ത് 30 ലധികം തൊഴിലാളികൾ അവിടെ ഉണ്ടായിരുന്നു.

 മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത  പോലീസ് സ്ഫോടകവസ്തു നിയമത്തിലെ വകുപ്പുകൾ പ്രകാരം നാല് പേരെ അറസ്റ്റ് ചെയ്തു: ഭൂവുടമ വസന്ത് ശിവറാം നായിക് (48), യോഗേഷ് മൊകാഷി (43), നരേന്ദ്ര രാംസുരത് സിംഗ് (45); ശ്രീപത് ബൻസി യാദവ് (70). അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.