Mumbai
കായിക അധ്യാപകരുടെ പ്രതിഷേധ ധർണ്ണ ആസാദ് മൈതാനിയിൽ

മുംബൈ: സംസ്ഥാനത്തൊട്ടാകെ 4000 ത്തോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും ഇതിലേക്കുള്ള നിയമനം ഉടൻ നടപ്പിലാക്കണം എന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര സ്റ്റേറ്റ് യൂത്ത് ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചേഴ്‌സ് ഫെഡറേഷൻ അംഗങ്ങൾ ഏപ്രിൽ 27 ന് ആസാദ് മൈതാനിയിൽ പ്രതിഷേധ ധർണ്ണ നടത്തുന്നു. ആഗോള വേദികളിൽ ഇന്ത്യ കായിക വിജയം ആഘോഷിക്കുമ്പോഴും, മഹാരാഷ്ട്രയിലെ നൂറുകണക്കിന് യോഗ്യതയുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ (പിഇ) അധ്യാപകർ തൊഴിലില്ലാതെ തുടരുകയാണെന്ന് സംഘടന പറയുന്നു. .
2014 മുതൽ സർക്കാർ നിയമനം സ്തംഭിച്ചിരിക്കയാണ് . ഏകദേശം 4,000 ഒഴിവുകൾ നികത്തപ്പെടാത്തതിനാൽ, കാലതാമസം വിദ്യാർത്ഥികളുടെ കായിക വികസനത്തെ ബാധിക്കുന്നുണ്ടെന്ന് അധ്യാപകർ പറയുന്നു.