രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്നും രോ​ഗം കൂടുതൽ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഫിറോസ്

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്നും   രോ​ഗം കൂടുതൽ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഫിറോസ്

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി കേരള ഹോം ഡിസൈന്‍ ഗ്രൂപ്പ് സ്ഥാപകനായ ഫിറോസ്. പുതിയ മെഡിക്കൽ റിപ്പോർട്ട് പ്രകാരം രോ​ഗം കൂടുതൽ സാരമായി ബാധിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സകൾ ആരംഭിക്കുമെന്നും ഫിറോസ് അറിയിച്ചു. സുധിയുടെ വീട് വച്ച് നല്‍കാന്‍ നേതൃത്വം വഹിച്ചയാളാണ് ഫിറോസ്.അസുഖം മുൻകൂട്ടി അറിഞ്ഞിട്ടും അതിന്‍റെ വേദനയും ഭയവും ഉള്ളിലൊതുക്കി, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ രേണു മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. രേണു സുധിയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ഫിറോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. രേണുവിന് എതിരെ സോഷ്യൽമീഡിയയിൽ നിറയുന്ന പരിഹാസങ്ങളും വിമർശനങ്ങളും അവസാനിപ്പിക്കണമെന്നും രോഗം കൂടുതൽ സാരമായി അവരെ ബാധിച്ചിരിക്കുകയാണെന്നും ഫിറോസ് പറയുന്നു.

ഫിറോസിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റിന്‍റെ പൂര്‍ണ രൂപം

"സുഹൃത്തുക്കളേ, രേണു ഇന്ന് ഒരു വലിയ പോരാട്ടത്തിന്‍റെ നടുവിലാണ്. അത്ര ചെറുതല്ലാത്ത രോഗത്തോട് അവർ ധൈര്യത്തോടെ പൊരുതിക്കൊണ്ടിരിക്കുകയാണ്. അസുഖം മുൻകൂട്ടി അറിഞ്ഞിട്ടും അതിന്‍റെ വേദനയും ഭയവും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ മനസ്സിൽ ഒതുക്കി ചികിത്സയുമായി മുന്നോട്ട് പോയ ഒരാളാണ് അവർ.ഇന്ന് ലഭിച്ച മെഡിക്കൽ റിപ്പോർട്ട് പ്രകാരം രോഗം കൂടുതൽ സാരമായി ബാധിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ കോട്ടയം മെഡിക്കൽ കോളജിൽ തുടർ ചികിത്സ ആരംഭിക്കാനിരിക്കുകയാണ്.ഈ സാഹചര്യത്തിൽ എനിക്ക് എല്ലാവരോടും ഒരു ചെറിയ അഭ്യർഥനയുണ്ട്. ദയവായി നെഗറ്റീവ് കമന്‍റുകളും പരിഹാസങ്ങളും ഒഴിവാക്കുക. ജീവിതം നമ്മുക്ക് എത്ര ദിവസം ബാക്കിയുണ്ടെന്ന് ആരും അറിയില്ല. അതുകൊണ്ട് അവർക്ക് സന്തോഷം നൽകുന്ന റീലുകളും വീഡിയോകളും അവർ ചെയ്യട്ടെ. അവരുടെ ആ കുഞ്ഞു സന്തോഷങ്ങൾ അവർ ആഘോഷിക്കട്ടെ.അവരുടെ ചില പ്രതികരണങ്ങൾ മൂലം ജീവിതത്തിൽ ഞാനടക്കം പലരും ഇതിനോടകം തന്നെ ഒരുപാട് വേദനകളും നഷ്ടങ്ങളും നേരിട്ടിട്ടുണ്ട്. അതൊന്നും മനസ്സിൽ വെച്ച് പ്രതികാരം ചെയ്യാനോ, അവരുടെ അസുഖവിവരം അറിഞ്ഞ് സന്തോഷിക്കാനോ എന്‍റെ മനസ്സ് എന്നെ അനുവദിക്കുന്നില്ല. കാരണം ഇന്നല്ലെങ്കിൽ നാളെ നമ്മളൊക്കെയും ഈ ഭൂമിയോട് വിടപറയേണ്ടവരാണ്.