സലിം കുമാർ : ഭാവംകൊണ്ടും ഭാഷകൊണ്ടും മലയാളിയെ ഓർത്തോർത്ത് ചിരിപ്പിച്ച നടൻ

മുംബൈ: സ്ക്രിപ്റ്റിൽ എഴുതിവെക്കാത്ത ഡയലോഗുകൾ മനോധർമ്മമനുസരിച്ച് പ്രയോഗിക്കുന്നരാണ് സിനിമയിലെ ഹാസ്യതാരങ്ങൾ. സ്വന്തം കൈയിൽ നിന്നെടുത്തിടുന്ന ഇത്തരം നർമ്മങ്ങൾ പ്രയോഗിച്ച് കൈയടിനേടുന്ന, പ്രേക്ഷകർക്ക് ഓർത്തോർത്തു ചിരിക്കാനുള്ള അഭിനയം കാഴ്ച്ചവെക്കുന്ന നടന്മാരിൽ പ്രമുഖനാണ് സലിം കുമാർ . ജഗതി ശ്രീകുമാറിൻ്റേതു കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ നിത്യജീവിതത്തിൽ ഉപയോഗിക്കുന്നത് സലിംകുമാറിൻ്റെ സിനിമാഡയലോഗുകളും മീമുകളും ആയിരിക്കും.ഏതൊരു സങ്കീർണ്ണ അവസ്ഥയിലും,'സ്‌ട്രെസ്സു'കൾക്കിടയിലും മനുഷ്യ മനസ്സുകൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഇവരുടെ ഡയലോഗുകൾ .
സങ്കടമാണെങ്കിലും സന്തോഷമാണെങ്കിലും സാഹചര്യങ്ങൾക്ക് അനുസരിച്ച് എടുത്ത് ഉപയോഗിക്കാൻ സലീംകുമാർ നിരവധി ഡയലോഗുകൾ നമുക്ക് സമ്മാനിച്ചിട്ടുണ്ട് .അതുകൊണ്ട് തന്നെ ഈ വിടവാങ്ങൽ മലയാള സിനിമയ്ക്ക് കനത്ത നഷ്ട്ടം തന്നെയാണ് .പറവൂരിലെ ലാഫിംഗ് വില്ലയിലും തിരശ്ശീലയിലെ നർമ വഴികളിലും സലിംകുമാർ ഇനിയില്ല. അദ്ദേഹം ചെയ്‌ത കഥാപാത്രങ്ങളിലൂടെ മനസു സഞ്ചരിച്ചാൽ എരിയുന്ന ചിതയുടെ ചൂടിൽ ആരുടെയും നെഞ്ചുപൊള്ളില്ല. മലയാളി നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സലിംകുമാർ ഡയലോഗുകളിലൂടെ ഒന്ന് കണ്ണോടിക്കാം..
ഇപ്പോൾ ടൈം ഇല്ല നിനക്കുള്ളത് അടുത്ത ബെള്ളിയാഴ്ച.
ഇക്കാ ഇക്കാ എൻ്റെ ചോന്ന ജെട്ടി കണ്ട.
അന്ന് ദുഫായിൽ എല്ലാം ഇടത്തോട്ടാണല്ലോ.
എൻ്റെ അച്ഛനും ഒരു ബാച്ചിലർ ആയിരുന്നു.
നാറ്റിക്കരുത് ഒരു കൈയബദ്ധം.
രാജപ്പനെ രാജപ്പ എന്ന് വിളിച്ചാല്‍ എങ്ങനെയാ നാറ്റം ആകുന്നത്.
നന്ദി മാത്രേ ഉള്ളല്ലേ....
ഒഴിവു സമയങ്ങളിൽ എന്ത് ചെയ്യുന്നു.
ആരെങ്കിലും ചോദിച്ചാൽ ചേച്ചിയുടെ ഭർത്താവാണെന്ന് പറഞ്ഞാൽ മതി.
അങ്ങനെ ഞാൻ പണിയെടുത്തിട്ട് പാക്കിസ്ഥാൻ നന്നാകണ്ട,ഭാരത് മാതാ കി ജയ്.
വാരത്തിൽ രണ്ട് പ്രാവശ്യം കുളിച്ച ജലദോഷം പുടിച്ചിടും.
ഈ റയ്മണ്ടിൻ്റെ നക്സ്ലേറ്റർ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.
ദൈവമേ ഏത് തെണ്ടിയാണ് ഈ വെൽക്കം കണ്ടുപിടിച്ചത്.
ഒരു കൈയബദ്ധം നാറ്റിക്കരുത്.
അവിടെ എല്ലാവരും ബഹുമാന അർഥം അൽ കമൽഹാസൻ എന്താണ് വിളിക്കാറുള്ളത്.
ഞാൻ ഇങ്ങനെ നിൽക്കുകയല്ലയിരുന്നു. ആൾക്കാർ ഇടിച്ചു ബോധംകെട്ട് കിടക്കുകയായിരുന്നു.
എന്താ സാർ കൂടുതൽ നന്നായി പോയോ.
ദൈവമേ മൂർഖനെ ആണല്ലോ ചവിട്ടിയത്.
ഉണ്ണിക്കണ്ണൻ ഹാജിയാര്.
ഈ ഇരിക്കുന്ന ഞാൻ,ഞാൻ അല്ല.
രണ്ടു സവാള വട ഒരു സുഖിയൻ.
ദൈവമേ ഇത് എനിക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക് മൊത്തം വട്ടായി പോയതാണോ.
ചിലപ്പോൾ ബിരിയാണി കൊടുത്താലോ.
താല്പര്യയില്ലാ..
എനിക്കിട്ട് ഇളക്കാണ്ട് ബക്കറ്റിൽ ഇട്ടു ഇളക്കടോ.
ഇതൊക്കെയെന്ത്?
പെങ്ങളെ കെട്ടിയ സ്ത്രീധന തുക തരുമോ അളിയാ..
പുതിയ ലിപിയായതിൻ്റെ പേരിലാ പഴയ ലിപിയായിരുന്നെങ്കിൽ തകർത്തേനെ.
ഹര ഹര മഹാരാജ് ഫൈസലേതു ഫൈസലേതു.
ഈ ശിവാജി ഗണേശനെയൊക്കെ സമ്മതിക്കണം കേട്ട..
ഞാനെന്താ കാക്കാലനാ.
അച്ഛനാണത്രേ അച്ഛൻ.
പണം എനിക്കൊരു പ്രശ്നമല്ല.
ഭർത്താവ് തളർന്നു കിടക്കാൻ തുടങ്ങിയിട്ട് അഞ്ചാറു കൊല്ലമായി അല്ലേ.
റേഷൻകട മറന്ന് മണ്ണെണ്ണ വാങ്ങണോ..
ട്വിസ്റ്റ് ട്വിസ്റ്റ് ട്വിസ്റ്റ്.
ആഭ്യന്തരം തന്നെ പിടിക്കാനാണ് എന്റെ തീരുമാനം.
ഈശ്വരാ ഇവിടെ ആരുമില്ലല്ലോ ഇതൊന്നും പറഞ്ഞു ചിരിക്കാൻ ആയിട്ട്.
സുബാഷ് സുബാഷ്.
വെള്ളമില്ലാത്തതുകൊണ്ട് വള്ളംകളി മാറ്റിവെച്ചു.
ഓഹ് ബ്യൂട്ടിഫുൾ പീപ്പിൾ.
ദാ പിടി എൻ്റെ രാജിക്കത്ത്.
വേണ്ട ഞാൻ പല്ലു തേച്ചിട്ടില്ല പുട്ടും കടലയും മതി.
ലജ്ജാവഹം.
എൻ്റെ ചോദ്യം ഇതാണ് ആരാണ് ഞാൻ.
ഭീകരനാണവന്‍ കൊടുംഭീകരന്‍.
ഈ കലവറ നമ്മുക്ക് ഒരു മണിയറയാക്കാം.
ഒട്ടകം ഞങ്ങടെ ദേശീയ പക്ഷിയാ.
ആരും പേടിക്കേണ്ട ഓടിക്കോ.
സലീംകുമാറിനെ ഓർക്കുമ്പോഴൊക്കെ ഈ ഡയലോഗുകൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരും .
ഈ ഡയലോഗുകൾകേൾക്കുമ്പോഴൊക്കെ സലീംകുമാർ നമ്മുടെ മനസ്സിലും !