സായന്ത് സജീവിനെ കാണാതായിട്ട് 5 മാസം: കൂടുതൽ വിവരങ്ങൾ പങ്ക് വെച്ച് കുടുംബം.

മുംബൈ: 2025 സെപ്റ്റംബർ 8-ന് താമസസ്ഥലമായ വസായിലെ ഫ്‌ളാറ്റിൽ നിന്നും അന്ധേരിയിലേക്ക് ഇന്റർവ്യൂന് എന്ന് പറഞ്ഞിറങ്ങിയ സായന്ത് സജീവിനെ കാണാതായിട്ട് 5 മാസം.
സായന്ത് സജീവിനെ പറ്റി കൂടുതൽ വിവരങ്ങൾ പങ്ക് വെച്ച് കുടുംബം.
അധികം സുഹൃത്തുക്കൾ ഇല്ലാത്ത സായന്ത് സമപ്രായക്കാരായ മറ്റു യുവാക്കളെപ്പോലെ സോഷ്യൽ മീഡിയ ധാരാളമായി ഉപയോഗിക്കുന്നയാളോ അടിച്ചുപൊളി ആഘോഷ ജീവിതം നയിക്കുന്നയാളോ അല്ല . ആത്മീയതയിൽ കൂടുതൽ താൽപ്പര്യം ഉള്ളതുകൊണ്ട് തന്നെ അത്തരത്തിലൊരു ജീവിതം നയിക്കാൻ പോയതാണോ എന്നും കുടുംബം സംശയിക്കുന്നുണ്ട്. ഇന്റർവ്യൂന് എന്ന് പറഞ്ഞിറങ്ങിയ സായന്ത്, വിരാറിലേക്ക് പോവുകയും, അവിടെ നിന്നും വിരാർ - ഉധ്‌ന (Virar-Udhna) ലോക്കൽ ട്രെയിനിൽ കയറിയതായും സിസിടിവി ദൃശ്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.അതിനാൽ തന്നെ ഗുജറാത്തിലെയോ പരിസര പ്രദേശങ്ങളിലെയോ ഏതെങ്കിലും ആശ്രമങ്ങളിലോ സമാനമായ മറ്റേതെങ്കിലും ആത്മീയ കേന്ദ്രങ്ങളിലോ എത്തിപെടാനുള്ള സാധ്യതയുമുണ്ട് .അതുപോലുള്ള സ്ഥലങ്ങളിൽ പോയി അന്യേഷണം നടത്താൻ സാഹായിക്കണം എന്ന അഭ്യർത്ഥനയാണ് കുടുംബം മുന്നോട്ടുവെച്ചിട്ടുള്ളത്.
ഗുജറാത്തിലുള്ള മലയാളി സമാജങ്ങൾ, സന്നദ്ധ സംഘടനകൾ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ പ്രത്യേക ശ്രദ്ധ ഈ വിഷയത്തിലുണ്ടാകണം എന്ന് അഭ്യർത്ഥിക്കുകയാണ് സായന്തിൻ്റെ മാതാപിതാക്കൾ . ഈ യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഫോട്ടോയോടൊപ്പം കൊടുത്തിട്ടുള്ള നമ്പറിലോ അടുത്തുള്ള പോലീസ്‌സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് അറിയിക്കുകയാണ് .