ലൈംഗിക ചൂഷണം , മതപരിവർത്തനം : നാസിക് ടിസിഎസ് പ്രവർത്തനം താൽക്കാലികമായി നിർത്തി

 ലൈംഗിക ചൂഷണം , മതപരിവർത്തനം : നാസിക് ടിസിഎസ് പ്രവർത്തനം താൽക്കാലികമായി നിർത്തി

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസസിൻ്റെ  ബിപിഒ സെന്ററിലെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ലൈംഗിക ചൂഷണത്തെയും നിർബന്ധിത മതപരിവർത്തനത്തെയും കുറിച്ചുള്ള ആരോപണങ്ങളേ തുടർന്നാണ് നടപടി. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ജീവനക്കാർക്ക് വ്യാഴാഴ്ച നൽകിയിരിക്കുന്ന നിർദ്ദേശം. ലൈംഗികാതിക്രമ പരാതികൾക്ക് പിന്നാലെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഓഫീസ് താൽക്കാലികമായി അടച്ചിടാൻ കമ്പനി തീരുമാനിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ജീവനക്കാരോട് ഓഫീസിലേക്ക് വരേണ്ടതില്ലെന്ന് നിർദ്ദേശിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി ബജ്‌റംഗ്ദൾ പോലുള്ള ഹിന്ദുസംഘടനകൾ രംഗത്തുവന്നിട്ടുണ്ട്., 

നിലവിൽ ഒൻപതോളം കേസുകളാണ് രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന്റെ നാസിക് ശാഖയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്.ഈ സംഭവവുമായി ബന്ധപ്പെട്ട് ഡാനിഷ്, തൗസിഫ്, എച്ച്ആർ എക്സിക്യൂട്ടീവ് നിദ ഖാൻ എന്നിവരടക്കം ഒൻപതോളം പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.2022 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയാണ് ഈ സംഭവങ്ങൾ നടന്നത്. കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന് കാണിച്ച് ഒരു വനിതാ ജീവനക്കാരി പരാതി നൽകിയിരുന്നു. ലൈംഗിക ചൂഷണത്തോടൊപ്പം തന്നെ, ചില ജീവനക്കാരെ പ്രത്യേക മതത്തിലേക്ക് മാറാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്ന ആരോപണവും ഉയർന്നു. മതപരമായ കാര്യങ്ങളിൽ ഇടപെടുകയും പ്രത്യേക വിശ്വാസങ്ങൾ പിന്തുടരാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു എന്നാണ് ആരോപണം. എച്ച് ആർ മാനേജർ അടക്കമുള്ളവർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. അറസ്റ്റിലായവരെ ടിസിഎസ് സസ്പെൻഡ് ചെയ്തു.


പോലീസ് ശുചീകരണ തൊഴിലാളികളുടെ വേഷത്തിലെത്തി ആറുപേരെ കുടുക്കി 


പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന്റെ മഹാരാഷ്ട്ര നാസിക്കിലെ ബിപിഒ ക്യാമ്പസില്‍ അന്താരാഷ്ട്ര ബന്ധമുള്ള മതപരിവര്‍ത്തന റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നതായാണ് അന്യേഷണ ഉദ്യോഗസ്ഥരുടെ  കണ്ടെത്തല്‍. ഫെബ്രുവരിയില്‍ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ രഹസ്യനീക്കത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ക്യാമ്പസില്‍ ശുചീകരണ തൊഴിലാളികളായി വേഷംമാറിയെത്തിയ  വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്‌  സംഘത്തെ വലയിലാക്കിയത് .ഇതുമായി ബന്ധപ്പെട്ട് ടീം ലീഡര്‍മാരും എന്‍ജിനിയര്‍മാരും ഉള്‍പ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ മുഖ്യ പങ്കുണ്ടെന്ന് സംശയിക്കുന്ന എച്ച്ആര്‍ മാനേജര്‍ നിദ ഖാന്‍ ഇപ്പോഴും ഒളിവിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആരോപണ വിധേയരായ മറ്റുള്ളവര്‍ക്കെതിരെ അന്വേഷണം നടക്കുന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) വ്യക്തമാക്കി.

നാല് വനിതാ പൊലീസുകാര്‍ ഹൗസ് കീപ്പിങ് സ്റ്റാഫായി വേഷംമാറി ഓഫീസിനുള്ളില്‍ മാസങ്ങളോളം നിരീക്ഷണം നടത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. വാട്‌സ്ആപ്പ് ചാറ്റുകള്‍, ഇരകളുടെ മൊഴികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ടിസിഎസ് ഓഫീസിനുള്ളില്‍ റാക്കറ്റിന് കൂടുതല്‍ വിശാലമായ ശൃംഖലയുള്ളതായി എസ്‌ഐടി സംശയിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കുറ്റാരോപിതരായ ജീവനക്കാര്‍ വനിതാ സഹപ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിക്കുകയും അവരെ മതപരിവര്‍ത്തനത്തിന് സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തായി എഫ്‌ഐആറില്‍ പറയുന്നു. 2022 മുതലുള്ള രണ്ടുമൂന്ന് വര്‍ഷ കാലയളവിലാണ് സംഭവങ്ങള്‍ നടന്നതെന്നും മൊഴിയില്‍ നിന്ന് വ്യക്തമായതായും എസ്‌ഐടി വ്യക്തമാക്കി.

'ഇമ്രാന്‍' എന്ന് പേരുള്ള മലേഷ്യന്‍ ബന്ധമുള്ള ഒരു മതപ്രഭാഷകന്‍ വീഡിയോ കോളുകള്‍ വഴി ജീവനക്കാരുമായി സംസാരിച്ചിരുന്നതായി കണ്ടെത്തി. വിദേശത്ത് മെച്ചപ്പെട്ട ജീവിതം വാഗ്ദാനം ചെയ്താണ് ഇയാള്‍ ജീവനക്കാരെ സ്വാധീനിച്ചിരുന്നത്. 18നും 25നും ഇടയില്‍ പ്രായമുള്ള 12 ജീവനക്കാരെയാണ് റാക്കറ്റ് ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസ് പറയുന്നത്. അന്താരാഷ്ട്ര ബന്ധമുള്ള ഒരു മതപരിവര്‍ത്തന സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. വാട്‌സ്ആപ്പ് ചാറ്റുകളും ഇരകളുടെ മൊഴികളും ഇതിന് തെളിവായി ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ 9 എഫ്ഐആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. മൊഴി നല്‍കിയ 9 പേരില്‍ എട്ടും സ്ത്രീകളാണ്. ഇവരെ ഇരകളാക്കിയ പ്രതികള്‍ക്കെതിരെ ലൈംഗിക പീഡനം, വിവാഹ വാഗ്ദാനം നല്‍കിയുള്ള ബലാത്സംഗം, മതപരിവര്‍ത്തനത്തിനായുള്ള സമ്മര്‍ദ്ദം, മതവികാരം വ്രണപ്പെടുത്തല്‍ എന്നി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഈ റാക്കറ്റിന്റെ വലയിലായ മറ്റ് മൂന്ന് പേര്‍ അപമാനഭയം മൂലവും വ്യക്തിപരമായ ആശങ്കകള്‍ കാരണവും ഔദ്യോഗികമായി പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല.

പ്രതികള്‍ ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. സഹപ്രവര്‍ത്തകരെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഇരകളെ കണ്ടെത്താനും പദ്ധതികള്‍ ഏകോപിപ്പിക്കാനുമാണ് ഈ ഗ്രൂപ്പുകള്‍ ഉപയോഗിച്ചിരുന്നത്. ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ പൂര്‍ണമായി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഫോറന്‍സിക് സംഘം. ആറ് ടീം ലീഡര്‍മാരും എച്ച്ആര്‍ എക്‌സിക്യൂട്ടീവ് നിദ ഖാനും ഉള്‍പ്പെടെയുള്ള പ്രതികള്‍ സഹപ്രവര്‍ത്തകരെ അധിക്ഷേപിക്കുകയും ഇസ്ലാമിക ആചാരങ്ങള്‍ സ്വീകരിക്കാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നതായും മൊഴിയില്‍ പറയുന്നു. എച്ച്ആര്‍ എക്‌സിക്യൂട്ടീവ് നിദ ഖാന്റെ റിക്രൂട്ട്മെന്റ് രീതികളെയും സ്ഥാപനത്തിലെ അവരുടെ പങ്കിനെയും കുറിച്ച് അന്വേഷണം നടക്കുകയാണെങ്കിലും അവര്‍ ഇപ്പോഴും ഒളിവിലാണ്. കമ്പനിക്കുള്ളിലെ ആഭ്യന്തര പരിശോധനകളെക്കുറിച്ചും റിക്രൂട്ട്മെന്റ് തീരുമാനങ്ങളെക്കുറിച്ചും അധികൃതര്‍ ടിസിഎസിനോട് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.സംഭവത്തിൽ പ്രതിഷേധവുമായി ബജ്‌റംഗ്ദൾ പോലുള്ള ഹിന്ദുസംഘടനകൾ രംഗത്തുവന്നിട്ടുണ്ട്., 

കേസ് എൻ ഐ എ ( National Investigation Agency)ഏറ്റെടുക്കും എന്ന പുതിയറിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്