Mumbai
പ്രതിഷ്‌ഠ വാർഷികം നടന്നു

മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ താനെ യുണിയനിൽപെട്ട ശാഖായോഗം നമ്പർ 3895 മലാഡ്-ഗോരേഗാവ് ശാഖയിൽ ഗുരുദേവ പ്രതിഷ്‌ഠയുടെ ഒന്നാം വാർഷികം ആഘോഷിച്ചു.സുന്ദരേശ പണിക്കർ, തന്ത്രി പ്രദീപ് ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു പൂജകൾ,മഹാഗുരുപൂജ,കലശപൂജ, കലശാഭിഷേകം,സമൂഹപ്രാർത്ഥന,ആരതി,സർവ്വൈശ്വര്യ പൂജ,പ്രസാദ ഊട്ട്, എന്നീ ക്രമത്തിൽ ആയിരുന്നു പൂജകൾ നടന്നത്.ഗണപതി ഹോമത്തോടെ പൂജകൾക്ക് തുടക്കം കുറിച്ചു .സർവൈശ്വര്യ പൂജയിൽ ശാഖയിലെ വനിതകളുടെ നിറ സാന്നിധ്യമായിരുന്നുവെന്ന് ശാഖാ സെക്രട്ടറി ഷീൽ കുമാർ അറിയിച്ചു'
