മറൈൻ ഡ്രൈവിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

മറൈൻ ഡ്രൈവിലുണ്ടായ  വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

മുംബൈ: മറൈൻ ഡ്രൈവിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. അമിതവേഗതയിൽ വന്ന മോട്ടോർ സൈക്കിൾ കാൽനടയാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു . എൻ.എസ് റോഡിലെ പാർസി ജിംഖാന ജംഗ്ഷനിൽ പുലർച്ചെ 5.40 ഓടെയാണ് സംഭവം. മോട്ടോർ സൈക്കിൾ യാത്രികൻ അശ്രദ്ധമായി വാഹനമോടിച്ച് സിഗ്നൽ മറികടന്ന് റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനടയാത്രക്കാരനുമേൽ  ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിൻസീറ്റിൽ  ഒരു സ്ത്രീയും ഉണ്ടായിരുന്നു.പരിക്കേറ്റ മൂന്ന് പേരെയും വഴിയാത്രക്കാർ ജിടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.