ഉല്ലാസ് നഗർ മലയാളി സമാജം പ്രത്യേക പൊതുയോഗം ജൂൺ 7-ന്

മുംബൈ : ഉല്ലാസ് നഗർ മലയാളി സമാജത്തിൻ്റെ പ്രത്യേക പൊതുയോഗം (Special General Body Meeting) നാളെ ( ജൂൺ 7 ) വൈകുന്നേരം 4:00 മണിക്ക് ഉല്ലാസ് നഗർ - 4 ലുള്ള വെൽഫെയർ ഹൈസ്കൂളിൽ വെച്ച് നടക്കും.കഴിഞ്ഞ മാർച്ച് 22-ന് ചേർന്ന വാർഷിക പൊതുയോഗത്തിലെ (AGM) തീരുമാനപ്രകാരമാണ് ഈ പ്രത്യേക യോഗം വിളിച്ചുചേർത്തിരിക്കുന്നത്. സമാജത്തിന്റെ പ്രസിഡന്റിൻ്റെ സ്വാഗത പ്രസംഗത്തോടെ യോഗം ആരംഭിക്കും.നിശ്ചിത സമയത്ത് കോറം തികയാതെ വരികയാണെങ്കിൽ യോഗം അരമണിക്കൂർ കഴിഞ്ഞ് ആരംഭിക്കുന്നതായിരിക്കുമെന്ന് സമാജം സെക്രട്ടറി രാജേഷ് മണി അറിയിച്ചു. സമാജത്തിലെ എല്ലാ അംഗങ്ങളും യോഗത്തിൽ കൃത്യസമയത്ത് തന്നെ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.