തൃശൂർ പൂരം : പൂരപ്രേമികൾക്കായി തൃശ്ശൂർ - കൊല്ലം റൂട്ടിൽ അൺറിസർവ്ഡ് മെമു പ്രത്യേകവണ്ടി

തൃശ്ശൂർ : പൂരത്തിന് എത്തുന്ന ജനങ്ങളുടെ യാത്രാസൗകര്യം പരിഗണിച്ച് കൊല്ലം - തൃശ്ശൂർ - കൊല്ലം റൂട്ടിൽ അൺറിസർവ്ഡ് മെമു സ്പെഷ്യൽ ട്രെയിൻ (Unreserved MEMU Special Train) അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്ന് താൻ നൽകിയ നിവേദനത്തിന് അനുകൂലമായ നടപടി സ്വീകരിച്ച റെയിൽവേ മന്ത്രാലയത്തോടുള്ള നന്ദിയും സുരേഷ് ഗോപി സമൂഹ മാധ്യമം വഴി അറിയിച്ചു.
യാത്രാ വിവരങ്ങൾ താഴെ നൽകുന്നു:
ട്രെയിൻ നമ്പർ 06187 (കൊല്ലം - തൃശ്ശൂർ സ്പെഷ്യൽ)
തിയതി: ഏപ്രിൽ 26, 2026 (ഞായറാഴ്ച)
പുറപ്പെടുന്ന സമയം: കൊല്ലത്ത് നിന്ന് രാവിലെ 08:20-ന്
എത്തിച്ചേരുന്ന സമയം: തൃശ്ശൂരിൽ ഉച്ചയ്ക്ക് 01:30-ന്
ട്രെയിൻ നമ്പർ 06188 (തൃശ്ശൂർ - കൊല്ലം സ്പെഷ്യൽ)
തിയതി: ഏപ്രിൽ 26, 2026 (ഞായറാഴ്ച)
പുറപ്പെടുന്ന സമയം: തൃശ്ശൂരിൽ നിന്ന് രാത്രി 09:30-ന്
എത്തിച്ചേരുന്ന സമയം: കൊല്ലത്ത് തിങ്കളാഴ്ച പുലർച്ചെ 02:30-ന്
പ്രധാന സ്റ്റോപ്പുകൾ: പരവൂർ, വർക്കല ശിവഗിരി, കടയ്ക്കാവൂർ, ചിറയിൻകീഴ്, മര്യാപുരം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം റോഡ്, പിറവം റോഡ്, തൃപ്പൂണിത്തുറ, എറണാകുളം ടൗൺ, ആലുവ, അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂര്‍, തൃശ്ശൂർ.
https://www.worldm.news/keralam/thrissur-pooram-announced--25096