ആശാവർക്കർമാരുടെ വേതന വർദ്ധനവ് : "മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മല എലിയെ പ്രസവിച്ചത് പോലെ "

കേരളം : സതീശൻ സർക്കാറിൻ്റെ ആദ്യ മന്ത്രിസഭായോഗത്തിൽ ആശാവർക്കർമാരുടെ വേതനം 3000 രൂപയാക്കിമാത്രം വർദ്ദിപ്പിച്ചതിൽ വിമർശനവുമായി മുൻ ധനകാര്യ വകുപ്പ്മന്ത്രി.അധികാരത്തിൽ എത്തിയതോടെ മുഖ്യമന്തി കൈക്കൊണ്ട ആദ്യ നടപടി മല എലിയെ പ്രസവിച്ചത് പോലെ ആയിപ്പോയെന്ന് ബാലഗോപാൽ പരിഹസിച്ചു .
കെഎൻ ബാലഗോപാലിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ് :
"ആശാപ്രവർത്തകരുടെ ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടാണ് ചില സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ മാസങ്ങളോളം സമരം നടന്നത്. തങ്ങൾ അധികാരത്തിൽ എത്തിയാൽ ആശമാരുടെ ആവശ്യങ്ങൾ ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പിലാക്കുമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി.
എന്നാൽ അധികാരത്തിൽ എത്തിയതോടെ അദ്ദേഹം കൈക്കൊണ്ട നടപടി മല എലിയെ പ്രസവിച്ചത് പോലെ ആയിപ്പോയി. 3000 രൂപയുടെ വർദ്ധനവാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ആറുമാസത്തിനുള്ളിൽ രണ്ടുതവണയായി 2000 രൂപയുടെ വർദ്ധനവ് ആശാപ്രവർത്തകരുടെ വേതനത്തിൽ ഇടതു സർക്കാർ തന്നെ വരുത്തിയിരുന്നു. രണ്ടാം പിണറായി സർക്കാർ മാത്രം 3000 രൂപയുടെ ആകെ വർദ്ധനവ് ആശാപ്രവർത്തകർക്ക് നൽകിയിട്ടുമുണ്ട്. അംഗൻവാടി, പ്രീ പ്രൈമറി, സ്കൂൾ പാചക തൊഴിലാളി, കരാർ ജീവനക്കാർ തുടങ്ങിയ എല്ലാ വിഭാഗങ്ങൾക്കും ഇതിനൊപ്പം ഇതേ നിരക്കിൽ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു നൽകി.
ഒന്നാം പിണറായി സർക്കാർ ചുമതലയേൽക്കുമ്പോൾ 1000 രൂപയായിരുന്ന ആശാ പ്രവർത്തകരുടെ ഓണറേറിയം രണ്ടാം പിണറായി സർക്കാർ ചുമതല ഒഴിയുമ്പോൾ 9000 രൂപയായി വർദ്ധിപ്പിച്ചു. 8,000 രൂപയുടെ ആകെ വർദ്ധനവാണ് ഈ കാലയളവിൽ ആശാപ്രവർത്തകർക്ക് നൽകിയത്.
വിഎസ് അച്യുതാനന്ദൻ സർക്കാർ ചുമതല ഒഴിയുമ്പോൾ 500 രൂപയായിരുന്ന ആശ ഓണറേറിയം വർദ്ധിപ്പിക്കാൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നടന്ന സമരം ഇപ്പോഴും കേരളം മറന്നിട്ടില്ല. അഞ്ചു വർഷ ഭരണത്തിനൊടുവിൽ 500 രൂപയുടെ വർദ്ധനവ് മാത്രമാണ് ഉമ്മൻചാണ്ടി പ്രഖ്യാപിച്ചത്. ഇതാണ് യാഥാർത്ഥ്യം. "
https://www.worldm.news/keralam/announcements-at-the-first--25966
'കുറച്ചുകൂടി തുക ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.
മുഖ്യമന്ത്രി വി ഡി സതീശന്‍ സര്‍ക്കാരിന്റെ ഒന്നാം മന്ത്രിസഭാ യോഗത്തില്‍ ആശമാര്‍ക്ക് ഓണറേറിയം വര്‍ധിപ്പിക്കുമെന്ന തീരുമാനത്തില്‍ പ്രതികരിച്ച് ആശ സമര സമിതി നേതാവ് എസ് മിനി. ഒരു വര്‍ഷക്കാലം നടത്തിയ സമരത്തിന്റെ വിജയമാണിതെന്ന് മിനി പറഞ്ഞു. 21,000 എന്ന അടിസ്ഥാന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും മിനി മാധ്യമങ്ങളോട് പറഞ്ഞു.
ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൂടുതല്‍ തുക ലഭിക്കും എന്നാണ് പ്രതീക്ഷയെന്നും എസ് മിനി പറഞ്ഞു. 'കുറച്ചുകൂടി തുക ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. നിലവില്‍ 9000ത്തില്‍ നിന്ന് 12,000ത്തില്‍ എത്തി. 21,000 രൂപയാണ് ഡിമാന്‍ഡ്. 21,000 രൂപ എന്നത് പട്ടിണി കൂലിയാണ്. ആ ഡിമാന്‍ഡില്‍ ഉറച്ച് നില്‍ക്കുന്നു. ആദ്യദിവസം തന്നെ 3000 രൂപ വര്‍ദ്ധിപ്പിച്ചത് പ്രതീക്ഷ ആയി കാണുന്നു', എസ് മിനി പറഞ്ഞു.