പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി: യുവാവ് അറസ്‌റ്റിൽ

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലഹരി നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. താമരശേരി കൂടത്തായി സ്വദേശി ‘കസിൻ ഷാലു’ എന്നറിയപ്പെടുന്ന ഷാലുവിനെയാണ് (23) എലത്തൂർ പോലീസ് പിടികൂടിയത്. പ്രണയം അഭിനയിച്ച് പെൺകുട്ടിയുടെ വിശ്വാസം നേടിയ ശേഷം വീടുകളിലും സുഹൃത്തിന്റെ വീട്ടിലും വെച്ച് പലതവണ പ്രതി പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പെൺകുട്ടി ഗർഭിണിയായ വിവരം പുറത്തറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ വീട്ടിലെത്തിയ സമയം നോക്കി പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ ഇനിയും കൂടുതൽ പെൺകുട്ടികളെ ഇരയാക്കിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. എലത്തൂർ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.