സാഹിത്യസായാഹ്നത്തിൽ പുസ്‌തക പ്രകാശനവും ചർച്ചയും

സാഹിത്യസായാഹ്നത്തിൽ പുസ്‌തക പ്രകാശനവും ചർച്ചയും

 മുംബൈ :പ്രമുഖ ട്രേഡ്‌ യൂണിയൻ നേതാവും മഹാരാഷ്ട്രയിൽ സിഐടിയു രൂപീകരണത്തിൽ മുഖ്യപങ്കുവഹിക്കുകയും 1974മുതൽ നാലുപതിറ്റാണ്ടോളം യൂണിയൻ്റെ   സംസ്‌ഥാന സെക്രട്ടറിയുമായിരുന്ന തൃശൂർ  സ്വദേശി  പി.ആർ.കൃഷ്‌ണൻ്റെ  സമര പോരാട്ടങ്ങളുടെ വഴികൾ  അനാവരണം  ചെയ്യുന്ന ' Resolute on the Path of Struggles' എന്ന പുസ്‌തകത്തിൻ്റെ പ്രകാശനം മെയ് 10 ന് ഡോംബിവ്‌ലിയിൽ വെച്ചുനടക്കും. 

മോഡൽ ഇംഗ്ലീഷ് സ്‌കൂളി(പാണ്ഡുരംഗ് വാഡി)ഓഡിറ്റോറിയത്തിൽ ,വൈകുന്നേരം 4.30ന് നടക്കുന്ന ,  കേരളീയ സമാജത്തിൻ്റെ   പ്രതിമാസ സാഹിത്യപരിപാടി-'സാഹിത്യസായാഹ്ന'ത്തിൽ- വെച്ച്  സമാജം പ്രസിഡന്റ് ഇ.പി .വാസു പുസ്‌തകത്തിൻ്റെ  പ്രകാശനം നിർവഹിക്കും. .ആദ്യ പ്രതി സമാജം ജനറൽ സെക്രട്ടറി  രാജശേഖരൻ നായർ ഏറ്റുവാങ്ങും. നോവലിസ്റ്റ് സി.പി. കൃഷ്ണകുമാർ പുസ്തകത്തെ സദസ്സിന് പരിചയപ്പെടുത്തും. എഴുത്തുകാരനും സാഹിത്യപ്രഭാഷകനുമായ  കെ. രാജൻ രചിച്ച  പുസ്‌തകത്തിൻ്റെ  പ്രസാധകർ 'പരിധി പബ്ലിക്കേഷൻസ്' ആണ്. പി ആർ കൃഷ്ണ ,കെ.രാജൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന പുസ്‌തക ചർച്ചയിൽ മുബൈയിലെ പ്രമുഖ സാഹിത്യ -സാംസ്ക്കാരിക പ്രവർത്തകർ പങ്കെടുക്കും .

എല്ലാ സാഹിത്യസ്നേഹികളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി  സാഹിത്യസായാഹ്‌നം കൺവീനർ ജോയ് ഗുരുവായൂർ അറിയിച്ചു.