പ്രശസ്‌ത പ്രചോദനാത്മക പ്രഭാഷകൻ Dr. ചാണക്യ രാധാകൃഷ്ണപിള്ള അന്തരിച്ചു

മുംബൈ : മുംബൈ സർവകലാശാലയിൽ സിഐഐഎൽഎസിൻ്റെ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ച ,ചാണക്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ലീഡർഷിപ്പിന്റെ സ്ഥാപക-ഡയറക്ടറുമായ Dr. (ചാണക്യ) രാധാകൃഷ്ണപിള്ള അന്തരിച്ചു.ഔദ്യോഗിക ആവശ്യത്തിനായി ബാംഗ്ളൂരിലെത്തിയ അദ്ദേഹത്തിന് അവിടെവെച്ച് ഹൃദയസ്തംഭനം ഉണ്ടാകുകയായിരുന്നു.സംസ്‌കാരകർമ്മങ്ങൾ മുംബൈയിൽ നടക്കും
രാധാകൃഷ്ണൻ പിള്ള മുംബൈ സർവകലാശാലയിൽ നിന്നാണ് തത്ത്വശാസ്ത്ര വിഭാഗത്തിൽ പിഎച്ച്.ഡി നേടിയത് . കോർപ്പറേറ്റ്, രാഷ്ട്രീയം, അക്കാദമിക്സ്, സൈന്യം തുടങ്ങി വിവിധ മേഖലകളിലുള്ളവർക്ക് അദ്ദേഹം പരിശീലനം നൽകിയിരുന്നു.ആദിശങ്കര സംസ്കൃത സർവകലാശാലയുടെ ഡീൻ ഡോ. ഗംഗാധരൻ നായരുടെ മാർഗനിർദേശപ്രകാരം, ബിസി നാലാം നൂറ്റാണ്ടിൽ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ (സിഐഎഫ്) എഴുതിയ 'കൗടില്യ അർത്ഥശാസ്ത്ര'ത്തെക്കുറിച്ച് അദ്ദേഹം വിപുലമായ ഗവേഷണം നടത്തി. സംസ്കൃതത്തിൽ എംഎയും അർത്ഥശാസ്ത്രത്തിൽ പിഎച്ച്ഡിയും നേടി. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കൺസൾട്ടന്റിൽ നിന്ന് സർട്ടിഫൈഡ് മാനേജ്മെന്റ് കൺസൾട്ടന്റായിരുന്നു അദ്ദേഹം.ഇന്ത്യയിലെ അറിയപ്പെടുന്ന പ്രചോദനാത്മക പ്രാഭാഷകരിൽ ഒരാളാണ് .
മുംബൈയിലെ സാഹിത്യസദസ്സുകളിൽ സജീവ സാന്നിധ്യമായിരുന്ന ആലപ്പുഴ സ്വദേശിയും മുംബൈയിലെ മുതിർന്ന എഴുത്തുകാരനുമായിരുന്ന എരുമക്കുഴി കൊച്ചു കുഞ്ഞു പിള്ളയുടെ മകനാണ് . പല മലയാള സാഹിത്യവേദികളിലും പിതാവിനോടൊപ്പം രാധാകൃഷ്ണപിള്ളയും വരാറുണ്ടായിരുന്നു. താമസം മുളുണ്ടിൽ .
അക്കാദമിക് വൈദഗ്ദ്ധ്യം: കൗടില്യൻ്റെ അർത്ഥശാസ്ത്രത്തിൽ പിഎച്ച്ഡിയും സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദവും
രചയിതാവ്: കോർപ്പറേറ്റ് ചാണക്യ, ചാണക്യന്റെ 7 നേതൃത്വ രഹസ്യങ്ങൾ, ചാണക്യ ഇൻ യു, കഥാ ചാണക്യ, 'ഇങ്ങനെ സംസാരിച്ച ചാണക്യ( Corporate Chanakya, Chanakya's 7 Secrets of Leadership, Chanakya in You, Katha Chanakya, and Thus Spoke Chanakya.)എന്നിവയുൾപ്പെടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട നിരവധിപുസ്തകങ്ങളുടെ രചയിതാവാണ് .
മൃതദ്ദേഹം നാളെ(മെയ്13) രാവിലെ 11 മണിമുതൽ മുളുണ്ട് ഈസ്റ്റിലെ വസതിയിൽ ( 801,ശ്രീവർധൻ അപാർട്മെൻ്റ്,90 ഫീറ്റ് റോഡ്,കേൾക്കർ കോളേജിന് എതിർവശം ) പൊതുദർശനത്തിന് വെക്കും .സംസ്‌കാരകർമങ്ങൾ വൈകുന്നേരം മൂന്നുമണിക്ക് മുളുണ്ട് ശ്‌മശാനത്തിൽ നടക്കും.