കല്യാൺ സാംസ്‌കാരിക വേദിയുടെ സാഹിത്യസംവാദം മെയ് 17ന്

മുംബൈ: ഈസ്റ്റ് കല്യാൺ കേരളസമാജത്തിൻ്റെ സാഹിത്യ ചർച്ചാവേദിയായ കല്യാൺ സാംസ്‌കാരിക വേദിയുടെ പ്രതിമാസ 'സാഹിത്യസംവാദം' മെയ് 17ന് നടക്കും. വൈകുന്നേരം 4.30 ന് സമാജം ഹാളിൽ നടക്കുന്ന പരിപാടിയിൽ കവിയും കഥാകാരനുമായ രാജേന്ദ്രൻ കുറ്റൂർ സ്വന്തം കവിതകൾ അവതരിപ്പിക്കും. തുടർന്ന് മുംബൈയിലെ എഴുത്തുകാരും സാഹിത്യ ആസ്വാദകരും പങ്കെടുക്കുന്ന ചർച്ച നടക്കും.സാഹിത്യ സംവാദത്തിലേക്ക് എല്ലാ അക്ഷരസ്നേഹികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു .
രാജേന്ദ്രൻ കുറ്റൂർ
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിൽ സജീവമായി കവിതകളും കഥകളും എഴുതുന്ന രാജേന്ദ്രൻ കുറ്റൂർ സാഹിത്യ സംവാദം പരിപാടിയിൽ സജീവമായി പങ്കെടുക്കാറുണ്ടെങ്കിലും ആദ്യമായാണ് സൃഷ്ടികൾ അവതരിപ്പിക്കുന്നത്. കെണി പക്ഷികളുടെ നഗരം (കഥാസമാഹാരം), ഭൂമിക്കടിയിൽ (കവിതാ സമാഹാരം) കഥാ മുദ്രകൾ (എഡിറ്റർ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോക മാനവികതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭാവാത്മകവും താളാത്മകവുമായ കവിതകളാണ് രാജേന്ദ്രൻ്റേത്. മുംബൈയിലെ പുതുനിരയിലെ ഏറ്റവും ശ്രദ്ധേയനായ ഒരു കവി കൂടിയാണ് രാജേന്ദ്രൻ. മുംബൈ നഗരത്തിലെ നിരവധി സാഹിത്യ സാംസ്കാരിക പരിപാടികളുടെ സംഘാടനം രാജേന്ദ്രൻ കുറ്റൂർ നിർവഹിച്ചിട്ടുണ്ട്.