കല്യാൺ സാംസ്കാരിക വേദിയുടെ സാഹിത്യസംവാദം നടന്നു

കല്യാൺ സാംസ്കാരിക വേദിയുടെ സാഹിത്യസംവാദം നടന്നു



മുംബൈ :കല്യാൺ സാംസ്കാരിക വേദിയുടെ പ്രതിമാസ സാഹിത്യ സംവാദത്തിൽ കവി രാജേന്ദ്രൻ കുറ്റൂർ സ്വന്തം കവിതകൾ അവതരിപ്പിച്ചു. കെവിഎസ് നെല്ലുവായ് മോഡറേറ്റർ ആയിരുന്നു. അജിത്ത് ആനാരി ചർച്ച ഉദ്ഘാടനം ചെയ്തു.. ലിനോദ് വർഗ്ഗീസ്, ഇ. ഹരിന്ദ്രനാഥ്. ജോയ് ഗുരുവായൂർ, കാട്ടൂർ മുരളി, ജ്യോതിലക്ഷ്‌മി നമ്പ്യാർ, ഡോ പി പി രാധാകൃഷ്ണൻ, മലയാളഭൂമി ശശിധരൻനായർ എന്നിവർ കവിതകളെക്കുറിച്ച്‌ സംസാരിച്ചു  .സുജാത നായർ സ്വാഗതവും സുരേഷ് നായർ നന്ദിയും പറഞ്ഞു