Malayali Samajam
ബോംബെ കേരളീയ സമാജം അക്ഷരശ്ലോക സദസ്സും മത്സരവും മാർച്ച് 15ന്

മുംബൈ: ബോംബെ കേരളീയ സമാജം പ്രതിവർഷം നടത്താറുള്ള അക്ഷരശ്ലോക സദസ്സും മത്സരവും 2026 മാർച്ച് 15 ഞായർ മാട്ടുംഗ കേരള ഭവനത്തിൽ നടക്കും. രാവിലെ 10 മണിക്ക് നവതി മെമ്മോറിയൽ ഹാളിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യപ്പെടുന്ന സദസ്സിൽ കുട്ടികളും മുതിർന്നവരും പങ്കെടുക്കും. മത്സരാനന്തരം വൈകുന്നേരം നടക്കുന്ന സമാപന പരിപാടിയിൽ സമ്മാന വിതരണമുണ്ടാവും.