"ശ്രീനാരായണ ദർശനം മാനവലോകത്തിൻ്റെ ജീവവായു " : എം. ഐ. ദാമോദരൻ.


മുംബൈ : ലോകമാനവികതയുടെ ദർശനമായ ശ്രീനാരായണ ദർശനം വളരെ വ്യാപകമായി പ്രചരിപ്പിക്കണമെന്നും സമിതിയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന സാംസ്കാരിക വിഭാഗം മുംബൈയിലും സമീപപ്രദേശങ്ങളിലും ഗുരുദർശനം പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നുവെന്നും ശ്രീ നാരായണ മന്ദിര സമിതി പ്രസിഡൻ്റ് എം. ഐ. ദാമോദരൻ അഭിപ്രായപ്പെട്ടു. പുന:സംഘടിപ്പിച്ച സാംസ്കാരിക വിഭാഗത്തിൻ്റെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് കൈവരിക്കുന്ന നേട്ടത്തോടൊപ്പം ഗുരുദർശനം എല്ലാ വിഭാഗം ജനങ്ങൾകിടയിലും പ്രചരിപ്പിക്കാൻ സമിതി അംഗങ്ങൾ മുന്നിട്ടിറങ്ങണമെന്നും ഇതിനായി ചർച്ചകൾ, സെമിനാറുകൾ,സിമ്പോസിയങ്ങൾ, ചോദ്യോത്തര മത്സരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ സാംസ്‌കാരികവിഭാഗം തയ്യാറാകണമെന്നും എം. ഐ.ദാമോദരൻ അഭ്യർത്ഥിച്ചു.
എൻ. എസ്. രാജൻ, എം.ജി. രാഘവൻ, ബിജിലി ഭരതൻ, വി.എൻ. പവിത്രൻ, സോമരാജൻ, തിലകൻ, ഷീജ കുഞ്ഞുമോൻ, സീന സുനിൽകുമാർ, ബിജി സലിംകുമാർ, സീമാ ഷാജി, മിനി മനു, രാജപ്പൻ, പി.കെ. രാഘവൻ, ഗോകുൽ സതീശൻ, ഷീജ മാത്യു, ബിജു, വന്ദന സത്യൻ, ഡി. അശോകൻ എന്നിവർ സംസാരിച്ചു. കെ. ഷണ്മുഖൻ സ്വാഗതവും ബിജിലി ഭരതൻ കൃതജ്ഞതയും പറഞ്ഞു.

സാംസ്കാരിക വിഭാഗത്തിന് പുതിയഭാരവാഹികൾ
കെ. ഷൺമുഖൻ (കൺവീനർ ),രാധാകൃഷ്ണ പണിക്കർ (സെക്രട്ടറി),ബിജിലി ഭരതൻ, അനീഷ് ദാമോദരൻ (ജോ. കൺവീനർമാർ), വി. എൻ. പവിത്രൻ (ജോ. സെക്രട്ടറി), സുനി സോമരാജൻ, ഷീജ കുഞ്ഞുമോൻ, രാജപ്പൻ, മിനി മനു, തിലകൻ, ബിജി സലിം കുമാർ, സീമാ ഷാജി, സീന സുനിൽകുമാർ (വിവിധ സോണുകളുടെ ഉത്തരവാദിത്വമുള്ള ജോ. കൺവീനർമാർ) എന്നിവർ ഭാരവാഹികളായും എം. ജി. രാഘവൻ, വി.കെ. പവിത്രൻ, പ്രദീപ് കുമാർ വി.പി, സബിതാ ബിനു, വി.എൻ. സോമൻ, സുമ പ്രകാശ്, വിജയാ രഘുനാഥ്, അനിതാ സുഗതൻ, മനു മോഹൻ, എൻ. എസ്. രാജൻ, മഞ്ജു പ്രേംകുമാർ, പ്രൊഫ. രാജീവ് എന്നിവർ കമ്മറ്റി അംഗങ്ങളുമായുള്ളതാണ് പുതിയ കമ്മിറ്റി.സമിതി ട്രഷറാർ വി. വി. ചന്ദ്രനാണ് കോ-ഓർഡിനേറ്റിംഗ് ഓഫീസ് ബയറർ.