സമാജ പ്രവർത്തകൻ സി. കെ.ലക്ഷ്മിനാരായണന് വിട

 സമാജ പ്രവർത്തകൻ സി. കെ.ലക്ഷ്മിനാരായണന് വിട

 മുംബൈ: മുളുണ്ട് കേരള സമാജത്തിൻ്റെ  സജീവ പ്രവർത്തകനും പേട്രെണും മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന സി. കെ. ലക്ഷ്മിനാരായണൻ അന്തരിച്ചു. ചെന്നൈയിൽ മകളുടെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.രണ്ടു വർഷത്തോളമായി ചികിത്സയിലായിരുന്ന ലക്ഷ്മിനാരായണനൻ മുളുണ്ട് ഈസ്റ്റിലെ സച്ചിൻ സൊസൈറ്റിയിൽ നിന്ന് കുടുംബസമേതം കഴിഞ്ഞ മാസമാണ്ചെന്നൈയിലേക്ക് താമസം മാറ്റിയത്. തൃശൂർ ജില്ലയിൽ പഴയന്നൂർ കറുത്തേടത്ത് തറവാട്ടിൽ അംഗമാണ് .ഗോദറേജ്, പ്രോക്ടർ & ഗമ്പിൾ എന്നീ കമ്പനികളിൽ ഉയർന്ന ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്നത്.

സമാജത്തിൻ്റെ  അഡ്മിനിസ്ട്രേറ്റിവ് കാര്യങ്ങളിൽ മികവ് തെളിയിച്ച ലക്ഷ്മിനാരായണൻ ദീർഘകാലം ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.വളരെ സൗമ്യവും ആകർഷകവുമായ വ്യക്തിത്വതിന്നുടമയായ നല്ലൊരു പ്രവർത്തകനേയാണ് സമാജത്തിന് നഷ്ടമായതെന്ന് സമാജം പ്രസിഡന്റ്‌ ടി. കെ. രാജേന്ദ്രബാബു അറിയിച്ചു.

  ഭാണ്ടുപ്പ് ഗുരുനാനാക് പബ്ലിക് അക്കാഡമിയിൽ നിന്ന് പ്രധാനധ്യാപികയായി വിരമിച്ച ശാന്തി ലക്ഷ്മി നാരായണൻ ആണ് ഭാര്യ.മകൻ : സുശാന്ത്‌, (യു. കെ.),മകൾ : സൗമ്യ( തിയ്യേറ്റർ ടീച്ചർ,ചെന്നൈ)

മരുമക്കൾ:പ്രിയങ്ക ജയപ്രകാശ്,സുശാന്ത്‌ ഗോപാലകൃഷ്ണ.

സംസ്‌കാരകർമ്മങ്ങൾ നാളെ രാവിലെ  ചെന്നൈയിൽ വെച്ച് നടക്കും.