Malayali Samajam
സൗജന്യ നേത്ര പരിശോധന ക്യാമ്പ് താനെയിൽ

മുംബൈ: താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ്റെ നേതൃത്വത്തിൽ, നേത്ര ചികിത്സാ രംഗത്ത് കേരളത്തിൻ്റെ അഭിമാനമായ 'ശ്രീധരീയം ആയുർവേദ ചികിത്സാലയ'ത്തിൻ്റെ മുംബൈ ശാഖയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.ഡിസംബർ 14 ന് ഞായറാഴ്ച രാവിലെ 10മണി മുതൽ ഉച്ചക്ക് ശേഷം 4 മണിവരെ വൃന്ദാവൻ സൊസൈറ്റിയിലെ ബിൽഡിംഗ് നമ്പർ 30B യിലുള്ള അസോസിയേഷൻ ഓഫീസിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ ശ്രീധരീയം വാശി ബ്രാഞ്ചിൽ നിന്നുള്ള ഡോക്ടർമാർ രോഗികളെ പരിശോധിക്കും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപെടാവുന്നതാണ്.
9769022331 - സുധാകരൻ, 9819546150- രമേശൻ, 9819002955 -രാമചന്ദ്രൻ