Malayali Samajam
സൂറത്ത് കേരള കലാസമിതി സുവർണ്ണ ജൂബിലി പ്രതിഭാ പുരസ്ക്കാരം

സൂറത്ത് : സൂറത്ത് കേരള കലാസമിതി സുവർണ്ണ ജൂബിലി പ്രതിഭ പുരസ്ക്കാരങ്ങൾക്ക് നാമ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. ചലച്ചിത്രം,മാധ്യമ പ്രവർത്തനം,വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തനം, ഗാന രചന, നൃത്തം ,ചിത്രകല, ശബ്ദഭാവാനുകരണം തുടങ്ങിയ മേഖലകളിലെ പുരസ്‌ക്കാരങ്ങൾക്ക് പരിഗണിക്കുന്നതിനായുള്ള നാമനിർദ്ദേശങ്ങളാണ് ക്ഷണിക്കുന്നത്.ഓരോ വിഭാഗത്തിലേയ്ക്കും മൂന്നിൽ കൂടാതെയുള്ള പേരുകൾ നിർദ്ദേശിക്കാവുന്നതാണ് .ക്യാഷ് അവാർഡും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌ക്കാരങ്ങൾ സുവർണ്ണ ജൂബിലി സമ്മേളനത്തിൽ വെച്ച് നൽനൽകുമെന്ന് കേരള കലാസമിതി പ്രസിഡന്റ് സുരേഷ് പി നായർ , സെക്രട്ടറി പ്രദീപ്‌കുമാർ. എസ് എന്നിവരറിയിച്ചു.
നിർദ്ദേശങ്ങൾ അയക്കാനുള്ള ഈമെയിൽ ഐഡി [email protected]