Malayali Samajam
കണ്ണൂർ ഫ്രൻ്റ്സ് കൾച്ചറൽ അസോസിയേഷൻ ഓണം ആഘോഷിച്ചു
മുംബൈ: കണ്ണൂർ ഫ്രൻ്റ്സ് കൾച്ചറൽ അസോസിയേഷൻ പൻവലിൻ്റെ ഓണാഘോഷവും കുടുംബ സംഗമവും ഖാന്ദേശ്വർ ജനസേവാ ഹാളിൽ നടന്നു. പൂക്കളവും മാവേലിയും ഓണക്കളികളും ദൃശ്യനയന മനോഹരങ്ങളായ നൃത്ത ഗാന ശിൽപ്പങ്ങളടങ്ങിയ കലാപരിപാടികൾക്കുമൊപ്പം വളരുന്ന യുവതയുടെ തികച്ചും വ്യത്യസ്തമാർന്ന നിരവധി കലാപ്രകടനങ്ങളും അരങ്ങേറി . ചടങ്ങിൽവെച്ച് കഴിഞ്ഞ വർഷം വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെയും മുതിർന്നവരേയും ആദരിച്ചു. എ.ആർ. ദേവദാസ്, വി.കെ. വിനോദ് കുമാർ, നിഷാ പ്രകാശ്. ജയപ്രകാശ്, ഷാജി എന്നിവർ സംസാരിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു.


