കേന്ദ്രീയ നായർ സാംസ്കാരിക സംഘ് മന്നം ജയന്തി ആഘോഷിച്ചു

കേന്ദ്രീയ നായർ സാംസ്കാരിക സംഘ് മന്നം ജയന്തി ആഘോഷിച്ചു

മുംബൈ :കേന്ദ്രീയ നായർ സാംസ്കാരിക സംഘ്, നൂറ്റിനാല്പതൊൻപതാമത് മന്നം ജയന്തി  സമുചിതമായി ആഘോഷിച്ചു. ഐറോളിയിലെ ആസ്ഥാനത്ത്  നടന്ന ചടങ്ങിൽ പുഷ്പാർച്ചനയും, പ്രാർത്ഥനയും നടന്നു. വിവിധ യൂണിറ്റുകളിൽനിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. പ്രസിഡന്റ്‌ ഹരികുമാർ മേനോൻ, വൈസ് പ്രസിഡന്റ്‌ കുസുമകുമാരി അമ്മ, ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.