തേൻമലരേ...

തേൻമലരേ...

ശ്യാമാംബരത്തിലെ മോഹനികുഞ്ജമായ്

കതിർ ചൂടി നിൽക്കും മിഴിയഴകേ... 

ഹൃദയത്തിൽ തേനൂറും മൊഴിയുമായ് വന്നൊരാൾ

കാതിൽ കിന്നാരങ്ങൾ ചൊല്ലിടുമ്പോൾ

താനേ മറന്നുവോ തൈമണിത്തെന്നലിൽ

താമരത്താരിതൾ പോലെയുള്ളം

തങ്കക്കതിരവൻ കള്ളക്കണ്ണിട്ടു നിൻ

തനുവിലേക്കൊന്നെത്തി നോക്കിയപ്പോൾ

വൈരമോ,,മുത്തോ പവിഴമോ ചേലൂറും

വൈഡൂര്യമോ നിൻ മിഴിയിൽ പൂത്തൂ ...

പൂന്തിങ്കൾ പോലെ നീ പുഞ്ചിരി തൂകവേ

പൂമേനി പുൽകിയോ പൊൻകിരണം ..!

മോഹനവല്ലിയിൽ പൂവണിച്ചന്തമായ്

പൂന്തേൻ നിവേദ്യമായ് മകരന്ദമായ്

മുകരുവാനെത്തുന്ന മാരനു മാധുര്യ

മേറെ നീ നല്കാൻ തുടിച്ചിടുമ്പോൾ

ആലോലം, താലോലം തൈമണിത്തെന്നലിൻ

താളത്തിൽ നീ നൃത്തം വെച്ചിട്ടുമ്പോൾ

താമരത്തുമ്പിയും, തഞ്ചത്തിൽ ചാഞ്ചാടും

മോഹനികുഞ്ജമേ പൂവഴകേ...!