ഡോ.സിഎൻഎൻ നായർക്ക് ആദരാഞ്ജലി അർപ്പിച്ച് മലയാളിസംഘടനകൾ
മുംബൈ :പ്രമുഖ സാഹിത്യകാരനും ബോംബെ കേരളീയ സമാജത്തിൻ്റെ മുൻകാല സാരഥിമാരിൽ ഒരാളും മഹാനഗരത്തിലെ സാഹിത്യ സാമുഹ്യ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ഡോ.സി.എൻ.എൻ നായർ ക്ക് ആദരാജ്ഞലി അർപ്പിച്ചു കൊണ്ട് കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ അനുശോചന യോഗം ചേർന്നു. ബോബെ കേരളീയ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ശ്രീ നാരായണ മന്ദിരസമിതി, ബോംബെ കേരളീയ സമാജം, മുംബൈ സാഹിത്യ വേദി എന്നീ സംഘടനകളും പങ്കാളികളായി.ബോംബെ കേരളീയ സമാജം വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ കെ ദേവദാസ്, ശ്രീനാരായണ മന്ദിരസമിതി ജനറൽ സെക്രട്ടറി എൻ മോഹൻദാസ്, സാഹിത്യ വേദി മുൻ കൺവീനർ സി പി കൃഷ്ണകുമാർ, ബോറിവിലി കേരളീയ സമാജം ജോയിന്റ് സെക്രട്ടറി അജിത് കുട്ടി, പൊതുപ്രവർത്തകനായ പി ആർ കൃഷ്ണൻഎന്നിവർ അനുസ്‌മരണ പ്രഭാഷണം നടത്തി .മൗനപ്രാർത്ഥനയും പുഷ്പാർച്ചയും നടന്നു.

കെ രാജൻ, വി വി ചന്ദ്രൻ, ഉഴവൂർ ശശി , ഇ.എസ്.സജീവൻ, ഹരിലാൽ, പി വിശ്വനാഥൻ, വി. റ്റി. ദാമോദരൻ എന്നിവർ സിഎൻഎൻ നായരുടെ ശാസ്ത്രസാഹിത്യ സംഭാവനകളെ പരാമർശിച്ച് സംസാരിച്ചു.സമാജം മുൻ സെക്രട്ടറി പ്രേമരാജൻ നമ്പ്യാർ യോഗം നിയന്ത്രിച്ചു.


