നവകേരള -പലാവ ഓണം ആഘോഷിച്ചു

മുംബൈ : നവ കേരള വെൽഫെയർ അസോസിയേഷൻ പലാവ (ഡോംബിവലി ഈസ്റ്റ്)യുടെ ഓണാഘോഷം ഹോട്ടൽ കുശാല ഗ്രീൻസിൽ വച്ചു നടന്നു. ചടങ്ങിൽ  കല്യാൺ റൂറൽ എംഎൽഎ രാജേഷ് മോറേ മുഖ്യാതിഥിയായിരുന്നു.  ഹോളി ഏഞ്ചൽസ് സ്കൂൾ & കോളേജ് സ്ഥാപക പ്രിൻസിപ്പലും ഡയറക്റ്ററുമായ ഡോ.ഉമ്മൻ ഡേവിഡ്, മാധ്യമ പ്രവർത്തകൻ പ്രേമംലാൽ ,സാഹിത്യകാരൻ സുരേഷ് നായർ എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു.പ്രസിഡന്റ്‌ സാവിയോ ആഗസ്സ്റ്റിൻ, സെക്രട്ടറി നിഷാന്ത് ബാബു, ട്രഷറർ ശാലിനി നായർ, കൺവീനർ ബിനു അലക്സ്‌ എന്നിവർ പരിപാടിക്ക്  നേതൃത്വം വഹിച്ചു. അസ്സോസിയേഷൻ കുടുബംഗങ്ങളുടെ വിവിധ  കലാപരിപാടികൾ കുട്ടികൾക്കായി മത്സരങ്ങൾ എന്നിവ നടന്നു. ഓണ സദ്യയുമുണ്ടായിരു