സ്വത്ത് തർക്കം; തൃശൂരില്‍ പിതാവിനെ മകൻ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു

സ്വത്ത് തർക്കം; തൃശൂരില്‍ പിതാവിനെ മകൻ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു

തൃശൂർ: മടവാക്കരയിൽ പിതാവിനെ മകൻ ചുറ്റികകൊണ്ട് തലക്കടിച്ച് കൊന്നു. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃഷ്‌ണൻ (89) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ രാധാകൃഷ്‌ണനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.ജൂലൈ 21നാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. കൃഷ്‌ണൻ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകനെ വിളിച്ചിട്ട് കിട്ടാത്തനിന് തുടർന്ന് ബന്ധുക്കളും നാട്ടുക്കാരും പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് വന്ന് വാതിൽ തല്ലി തുറന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കുമണ്ടെന്നാണ് പ്രഥാമിക നിഗമനം.മുമ്പും ഇരുവരും തമ്മിൽ സ്വത്തിൻ്റെ പേരിൽ വാക്ക് തർക്കമുണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിന് പിന്നാലെ പുതുക്കാട് പൊലീസ് ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭക്കുകയും ചെയ്‌തു. കഠിനമായ ഒരു വസ്തു കൊണ്ടുള്ള തലയ്ക്ക് അടിച്ചതാണ് മരണ കാരണമെന്ന് പോസ്‌റ്റമോർട്ട റിപ്പോർട്ടിൽ കണ്ടെത്തിയെന്ന പൊലീസ് വ്യക്തമാക്കി. അതോടെ കേസ് മറ്റൊരു വഴിതിരിവിൽ എത്തുകയായിരുന്നു.