തനിമ സാംസ്കാരിക വേദി ട്രസ്റ്റ് ,ഓണമാഘോഷിച്ചു
മുംബൈ: തനിമ സാംസ്കാരികവേദി-ലോധ ഹെവൻ (ഡോംബിവ്‌ലി)ഓണാഘോഷം -'ഓണത്തനിമ' ചന്ദ്രേഷ് ലോധ മെമ്മോറിയൽ സ്കൂളിൽ ആവേശോജ്ജ്വലമായി നടന്നു.കാലാവസ്ഥ അനുകൂലമല്ലാതിരുന്നിട്ടും മലയാളത്തനിമ മങ്ങാതെയുള്ള ആഘോഷം ശ്രദ്ധേയമായി മാറി. സാംസ്കാരിക സമ്മേളനത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ -മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് ഡോ.റോയ് ജോൺ മാത്യു മുഖ്യാതിഥിയായിരുന്നു. കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ ഓണാഘോഷ പരിപാടികൾ അരങ്ങേറുന്നത് മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായിരിക്കുമെന്നും അതിൽ മുന്നിൽ നിൽക്കുന്നത് ഡോംബിവ്‌ലിയായിരിക്കുമെന്നും റോയ് ജോൺ മാത്യു പറഞ്ഞു.ചടങ്ങിൽ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനും, WMF മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ പേട്രണുമായ ഡോ. ഉമ്മൻ ഡേവിഡ്, മാധ്യമ പ്രവർത്തകൻ പ്രേംലാൽ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഓണം പകർന്നാടുന്ന നന്മയും മാഹാത്മ്യവും ഡോ. ഉമ്മൻ ഡേവിഡ് അദ്ദേഹത്തിൻ്റെ ആശംസാ പ്രസംഗത്തിൽ വിശദീകരിച്ചു. ഒരുമയുടെ ആഘോഷമായ ഓണം മുംബൈയിൽ ജനകീയ ഉത്സവമാണെന്ന് പ്രേംലാൽ പറഞ്ഞു. തനിമ സാംസ്കാരിക വേദി പ്രസിഡന്റ് ബിജു രാജൻ, സെക്രട്ടറി ശകുന്തള, ട്രഷറർ മനോജ് എന്നിവർ സംസാരിച്ചു.സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ ഡോംബിവ്‌ലി കേരളീയ സമാജം പ്രസിഡന്റ് ഇ പി വാസു, ചെയർമാൻ വർഗീസ് ഡാനിയൽ, തുടങ്ങി പ്രദേശത്തെ മലയാളി സംഘടനാ പ്രതിനിധികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ആഘോഷത്തിൽ പങ്കെടുത്തു.പൂക്കള മത്സരത്തിലും കായിക മത്സരത്തിലും വിജയികളായവർക്കുള്ള സമ്മാനങ്ങൾ വേദിയിൽ വിതരണം ചെയ്തു. തനിമ കുടുംബാംഗങ്ങൾ ചേർന്നവതരിപ്പിച്ച മെഗാ തിരുവാതിരക്കളിയും വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. ഉണ്ണികൃഷ്ണനും സംഘവും ചേർന്നവതരിപ്പിച്ച സംഘ നൃത്തവും കാണികളുടെ പ്രശംസ നേടി



