​ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മുംബൈ : ഉല്ലാസ് നഗറിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ്റെ 45-ാമത് വാർഷിക പൊതുയോഗവും 2026–2028 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. അസോസിയേഷൻ ഹാളിൽ വെച്ച് നടന്ന യോഗത്തിൽ പുതിയ ഭരണസമിതി, ഉപദേശക സമിതി, ഓഡിറ്റർമാർ എന്നിവരെ തെരഞ്ഞെടുത്തു.

​പുതിയ പ്രസിഡന്റായി പി. കെ. ലാലി, ആർ. ബി. കുറുപ്പ് (വൈ.പ്രസിഡന്റ്), സുരേഷ് കുമാർ കൊട്ടാരക്കര (സെക്രട്ടറി ), അനിത രാധാകൃഷ്ണൻ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

​മറ്റ് ഭാരവാഹികൾ:

രാഹുൽ ആർ. നായർ (ജോയിന്റ് സെക്രട്ടറി - അഡ്മിൻ),

മുകുന്ദൻ ജി. നായർ (ജോയിന്റ് സെക്രട്ടറി - അക്കൗണ്ട്സ്).

​കമ്മിറ്റി അംഗങ്ങളായി മോഹൻ ജി. നായർ,ബാബു എൻ. മേനോൻ,ഓംപ്രകാശ് എം. നായർ,അഭിനവ് അനിൽ,രഞ്ജിത്ത് പി. നായർ,. അഭിജീത് എം. നായർ, സുനിത ബി. നായർ,  ജയശ്രീ എസ്. നായർ, കുമാരി ശ്രീലക്ഷ്മി മേനോൻ എന്നിവരെ തിരഞ്ഞെടുത്തു.​

അഡ്വ. ജി. എ. കെ. നായർ, സി. വി. ചന്ദ്രൻ, അർജ്ജുനൻ പി. എസ്., സുരേഷ് കുറുപ്പ്,ശ്രീനിവാസൻ എസ്. നായർ എന്നിവരാണ്  ഉപദേശക സമിതിഅംഗങ്ങൾ .സുനിൽ നായരെ ഇന്റെർണൽ ഓഡിറ്ററായും  ദുദാനി & കമ്പനിനിയെ   ഔദ്യോഗിക ഓഡിറ്ററായും തെരഞ്ഞെടുത്തു 

​അസോസിയേഷൻ്റെ  സാംസ്കാരിക-ക്ഷേമ പ്രവർത്തനങ്ങൾ വരും വർഷങ്ങളിൽ കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് പുതിയ ഭരണസമിതി അറിയിച്ചു.