Arts & literature
'ഇപ്റ്റ'യുടെ വയലാർ സ്മൃതി സന്ധ്യ ഇന്ന്

മുംബൈ: ഇപ്റ്റ കേരള - മുംബൈ ഘടകം, 'സത്യത്തിനെത്ര വയസ്സായി' എന്ന പേരിൽ വയലാർ സ്മൃതി സന്ധ്യ സംഘടിപ്പിക്കുന്നു. ഇന്ന് (ഒക്ടോ:26) വൈകുന്നേരം 6.29 ന് ഡോംബിവ്‌ലി ( വെസ്റ്റ് ) റെയിൽവേ സ്റ്റേഷന് സമീപമുള്ള ജോന്ഥലെ സ്കൂളിൻ്റെ ഒന്നാംനിലയിലുള്ള ഓഡിറ്റോറിയത്തിലാണ് പരിപാടി. വയലാറിൻ്റെ കവിതകൾ, സിനിമ ഗാനങ്ങൾ എന്നിവയെ അധികരിച്ചുള്ള പ്രഭാഷണം ,വർത്തമാനങ്ങൾ എന്നിവ'സമൃതിസന്ധ്യ'യിൽ ഉണ്ടായിരിക്കും.കലാസാംസ്കാരിക പ്രവർത്തകനായ എസ് സുരേന്ദ്ര ബാബു മുഖ്യ പ്രഭാഷണം നടത്തും. വയലാറിൻ്റെ തിരഞ്ഞെടുത്ത ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കിയുള്ള ഗാനമേളയും കവിതകളുടെ ആലാപനവും വേദിയിൽ നടക്കും. പരിപാടിയിലേയ്ക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.