നെരൂൾ ഗുരുദേവഗിരിയിൽ വിദ്യാരംഭവും ശ്രീവിദ്യാ പൂജയും

നവിമുംബൈ: വിജയദശമി ദിനത്തിൽ ഗുരുദേവഗിരിയിൽ വിദ്യാരംഭവും തുടർന്ന് ശ്രീവിദ്യാ പൂജയും ഉണ്ടായിരിക്കും. ഗുരുദേവ ഗിരി അന്തർദ്ദേശീയ പഠനകേന്ദ്രത്തിൻ്റെ പൂമുഖത്ത് പ്രത്യേകം തയ്യാറാക്കിയിട്ടുള്ള സരസ്വതീമണ്ഡപത്തിൽ ക്ഷേത്രാചാര്യൻ കുരുന്നു നാവുകളിൽ ആദ്യാക്ഷരത്തിൻ്റെ അമൃത് പകർന്നു നൽകും. തുടർന്ന് 10.30 മുതൽ ശ്രീവിദ്യാ പൂജ (സരസ്വതീ പൂജ) ആരംഭിക്കും. പൂജയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് 9 ദിവസം സരസ്വതീമണ്ഡപത്തിൽ വച്ച് പൂജിച്ച സാരസ്വത ഘൃതം നാവിൽ പകർന്നു നൽകും. വിദ്യാരംഭത്തിനും പൂജയ്ക്കുമുള്ള ബുക്കിംഗ് ആരംഭിച്ചു. ഫോൺ: 7304085880, 97733 90602
സാക്കിനാക്കയിൽ നവരാത്രി മഹോൽസവം ആരംഭിച്ചു
സാക്കിനാക്ക : ശ്രീ നാരായണ മന്ദിരസമിതി സാക്കിനാക്ക യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഗുരുശ്രീ മഹേശ്വര ക്ഷേത്രത്തിൽ നവരാത്രി മഹോൽസവം ആരംഭിച്ചു. വിജയദശമി ദിവസമായ ഒക്ടോബർ 2 ന് നടക്കുന്ന വിദ്യാരംഭ ചടങ്ങോടെ ഉത്സവം സമാപിക്കും. ഒക്ടോബർ ഒന്നിന് വൈകിട്ട് മഹാഭഗവതിസേവയും 2 ന് രാവിലെ 7 മണി മുതൽ 10 മണി വരെ വിദ്യാരംഭവും നടക്കും. കുട്ടികളെ എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി അറിയ്‌ക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ :98697 76018