മന്ത്രി വീണാ ജോർജിൻ്റെ ആരോഗ്യനിലയിൽ പുരോഗതി: പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

മന്ത്രി വീണാ ജോർജിൻ്റെ  ആരോഗ്യനിലയിൽ പുരോഗതി: പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ റിപ്പോർട്ട്. മന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ:

✅  കടുത്ത വേദനയ്ക്ക് കുറവുണ്ടെന്നും നിലവിൽ അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും ഡോക്ടർമാർ 

✅ കഴുത്തിലെ കശേരുക്കളിലുണ്ടായ സമ്മർദ്ദമാണ് വേദനയ്ക്ക് കാരണം. രക്തസമ്മർദ്ദം മരുന്നുകളിലൂടെ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

✅  ആരോഗ്യനില പരിഗണിച്ച് നിലവിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ നിർദ്ദേശമുണ്ട്. അതിനാൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരും.