"പ്രിയദർശിനി പദ്ധതി സ്ത്രീപക്ഷത്തെ ചരിത്രപരമായ ഇടപെടൽ": ഗതാഗതവകുപ്പ് മന്ത്രി സി.പി.ജോൺ

"പ്രിയദർശിനി പദ്ധതി സ്ത്രീപക്ഷത്തെ ചരിത്രപരമായ ഇടപെടൽ": ഗതാഗതവകുപ്പ് മന്ത്രി സി.പി.ജോൺ

തിരുവനന്തപുരം : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര നൽകുന്ന ‘പ്രിയദർശിനി’ പദ്ധതി സംസ്ഥാനത്തെ സ്ത്രീപക്ഷ നയങ്ങളിലെ ചരിത്രപരമായ ഇടപെടലാണെന്ന്ഗതാഗതമന്ത്രി സി.പി. ജോൺ. ജീവനക്കാരുടെ ശമ്പളം കൃത്യസമയത്ത് ഉറപ്പാക്കിയ ശേഷം മാത്രം താൻ ശമ്പളം കൈപ്പറ്റുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.

 പ്രിയദര്‍ശിനി സൗജന്യയാത്ര സ്ത്രീകളുടെ സമൂഹത്തിലെ അന്തസുയര്‍ത്താനുള്ള സര്‍ക്കാരിൻ്റെ നടപടിയാണ്. ഈ പദ്ധതി നടപ്പില്‍ വന്നതോടെ ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങളുടെ വിശ്വാസം വര്‍ധിക്കും. ഏതു സര്‍ക്കാര്‍ വന്നാലും നമുക്കെന്തു നേട്ടം എന്ന കേരളത്തിലെ സാമാന്യ ജനവിഭാഗത്തിൻ്റെ മനോഭാവത്തെ ഇതു മാറ്റും.ഈ പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ മുതല്‍ 2500 രൂപ വരെ ശമ്പള വര്‍ധനയ്ക്കു തുല്യമാണിത്. ഈ പണം ഉപയോഗിച്ച് സ്ത്രീകള്‍ക്ക് ചിട്ടിയില്‍ ചേരാം അല്ലെങ്കില്‍ മാസത്തില്‍ ഒരിക്കല്‍ ഒരു കിലോ ബീഫോ ചിക്കനോ വാങ്ങാം അല്ലെങ്കില്‍ അവരുടെ തന്നെയോ അവരുടെ മാതാപിതാക്കളുടെയോ കുഞ്ഞുങ്ങളുടെയോ മരുന്നു വാങ്ങാന്‍ ഈ പണം ഉപയോഗിക്കാം. മത്സ്യത്തൊഴിലാളികള്‍, പച്ചക്കറി വില്‍പ്പനക്കാര്‍, വീടുകളില്‍ സഹായത്തിനു പോകുന്നവര്‍, കടകളില്‍ ജോലിക്കു പോകുന്നവര്‍ എന്നിവരാണ് പ്രിയദര്‍ശിനി പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളെന്ന്മന്ത്രി സി പി ജോണ്‍ പറഞ്ഞു.കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാർക്കായി ആർത്തവാവധി അനുവദിക്കുന്ന വിഷയം ഗൗരവമായി പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ അധികതുക സർക്കാർ കൃത്യമായി കെഎസ്ആർടിസിക്ക് നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.