Latest News
സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ

തിരുവനന്തപുരം: അന്തരിച്ച മലയാളത്തിന്റെ പ്രിയനടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സംസ്കാരവുമായി ബന്ധപ്പെട്ട ചെലവുകൾ സർക്കാർ വഹിക്കും. ഇതിനായുള്ള നടപടികൾ സ്വീകരിക്കാൻ എറണാകുളം ജില്ലാ കലക്ടർക്ക് സർക്കാർ നിർദ്ദേശം നൽകി.സംസ്കാര ചടങ്ങുകളിൽ ഔദ്യോഗിക ബഹുമതികൾ നൽകുന്നതിനും, കേരള പൊലീസിന്റെ ബ്യൂഗിൾ സല്യൂട്ട് നൽകുന്നതിനും ജില്ലാ പൊലീസ് മേധാവിക്കും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് അന്തിമോപചാരം അർപ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കാനും കലക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.