തെലങ്കാനയിൽ ഉഷ്‌ണ തരംഗത്തില്‍ 22 പേര്‍ക്ക് ദാരുണാന്ത്യം

തെലങ്കാനയിൽ  ഉഷ്‌ണ തരംഗത്തില്‍ 22 പേര്‍ക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: തെലങ്കാനയില്‍ ഉഷ്‌ണ തരംഗം രൂക്ഷം. വേനല്‍ ചൂടിലും ഉഷ്‌ണതരംഗത്തിലും പെട്ട് സംസ്ഥാനത്തുടനീളം ഇന്നലെ ഒറ്റ ദിവസം കൊണ്ട് 22 പേർ മരിച്ചു. താപനില 46 ഡിഗ്രി കടന്നതോടെയാണ് ഉഷ്‌ണതരംഗം രൂക്ഷമായത്. സംസ്ഥാനത്ത് ഇന്നലെ അനുഭപ്പെട്ടത് റെക്കോർഡ് താപനിലയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

20 ജില്ലകളില്‍ ഒരേ സമയം 46 ഡിഗ്രി കടക്കുന്നത് ഇതാദ്യമാണ്. യാദാദ്രി ഭുവനഗിരി, മഞ്ചേരിയൽ, ജോഗുലംബ ഗഡ്‌വാൾ, മേദക്, ജഗ്‌തിയാൽ, രാമഗുണ്ടം, കരിംനഗർ, ഖമ്മം ജില്ലകളിൽ നിന്നാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത്. മരിച്ചവരിൽ ഭൂരിഭാഗവും പ്രായമായവർ, തൊഴിലാളികൾ, കർഷകർ, അല്ലെങ്കിൽ പകൽ സമയത്തെ ഉയർന്ന താപനിലയിൽ ദീർഘനേരം തുറസായ സ്ഥലങ്ങളിൽ കഴിയുന്നവർ എന്നിവരായിരുന്നു.ഇർസുലപുരം സ്വദേശി അമൃത (54), കൽവാല സ്വദേശി ഗുഗുലോത്തു അമൃത (54), കേസമുദ്രം സ്വദേശി കൊമുറമ്മ (95) ആണ് മരിച്ചത്. ഹനം കൊണ്ട ജില്ലയില്‍ കേശവപൂർ സ്വദേശി ഗാനോജ് അനിൽ (25), ഭൂപാലപ്പള്ളി ജില്ലയിലെ ചിത്യാല സ്വദേശി ദുദപക പോച്ചയ്യ (60), മുളുഗു ജില്ലയിലെ ഏടൂർനഗരം സ്വദേശി മദാരി ലക്ഷ്മി (85) ,മൊഗുല്ലപ്പള്ളി സ്വദേശി സക്കമ്മ (58) , ബാഗിർത്തിപേട്ട സ്വദേശി യാക്കൂബ് പാഷ (45) ണ മരിച്ചത്. സൂര്യപേട്ട ജില്ലയിലെ സിരിപുരം സ്വദേശിയായ ഇൻ്റർമീഡിയറ്റ് വിദ്യാർഥി ബൊമ്മിടി വെങ്കിടേഷ് (17), ചെർളപ്പള്ളി സോമയ്യ (65), ബീഡിമഡ്‌ല രാമുലു (70) ആണ മരിച്ചത്. യാദാദ്രി ഭുവനഗിരി, മഞ്ചേരിയൽ, ജോഗുലംബ ഗഡ്‌വാൾ, മേദക്, ജഗ്‌തിയാൽ, രാമഗുണ്ടം, കരിംനഗർ, ഖമ്മം ജില്ലകളിൽ നിന്നാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത്.

ഇന്നലെ ഉഷ്‌ണതരംഗങ്ങൾ വീശി

ഇന്നലെ സംസ്ഥാനത്ത് ഉഷ്‌ണതരംഗങ്ങൾ വീശി. 20 ജില്ലകളിലെ താപനില 46 ഡിഗ്രിയിൽ കൂടുതലും മൂന്ന് ജില്ലകളിലെ താപനില 45 ഡിഗ്രിയിലും രേഖപ്പെടുത്തി. പെദ്ദപ്പള്ളി ജില്ലയിലെ മുത്താരം, സൂര്യപേട്ട് ജില്ലയിലെ മുനഗല എന്നിവിടങ്ങളിൽ 46.5 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്.തെലങ്കാനയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില 2019 ൽ രാമഗുണ്ടത്തിൽ 47 ഡിഗ്രിയായിരുന്നു. വ്യാഴാഴ്‌ച അവിഭക്ത ഖമ്മം, ആദിലാബാദ്, കരിംനഗർ, വാറങ്കൽ, നിസാമാബാദ് ജില്ലകളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസഹനീയമായ ചൂട് അനുഭവപ്പെടുന്നു.

നാളെ റെഡ് അലര്‍ട്ട്

നാളെ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും ഉഷ്‌ണ തരംഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നിരവധി ജില്ലകളിൽ 'റെഡ്' അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് തെലങ്കാനയിലേക്ക് വരുന്ന വരണ്ട കാറ്റ് കാരണം വായുവിലെ ഈർപ്പം കുറഞ്ഞതായും താപനില ഉയർന്നതായും കാലാവസ്ഥ വകുപ്പ് പറഞ്ഞു. ഉയർന്ന കാറ്റിൻ്റെ വേഗത കാരണം ഉഷണ തരംഗത്തിൻ്റെ തീവ്രത വർധിക്കുമെന്ന് അതിൽ പറയുന്നു.

സംസ്ഥാനത്ത് ഉയർന്ന താപനില രേഖപ്പെടുത്തിയ സാഹചര്യത്തിൽ, എല്ലാ ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡി ബുധനാഴ്‌ച നിർദ്ദേശിച്ചു. വടക്കൻ തെലങ്കാനയിൽ സൂര്യൻ്റെ തീവ്രത കൂടുതലായതിനാൽ ഉചിതമായ മുൻകരുതലുകൾ എടുക്കാൻ അദ്ദേഹം അധികാരികൾക്ക് നിർദ്ദേശം നൽകി.