നിയമസഭാ തെരഞ്ഞെടുപ്പ് : തപാല്‍ വോട്ടെണ്ണല്‍ തുടങ്ങി

നിയമസഭാ തെരഞ്ഞെടുപ്പ് : തപാല്‍ വോട്ടെണ്ണല്‍ തുടങ്ങി

കേരളം : സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടങ്ങി. കൃത്യം എട്ടു മണിക്കാണ് തപാല്‍ വോട്ടെണ്ണല്‍ തുടങ്ങിയത്. ലീഡ് നില അല്‍പ സമയത്തിനകകം പുറത്തുവരും.കേരളത്തോടൊപ്പം തമിഴ്‌നാട് ,ആസാം ,പുതുച്ചേരി,പശ്ചിമബംഗാൾ എന്നിവടങ്ങളിൽ നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ആരംഭിച്ചു കഴിഞ്ഞു.

കേരളത്തിന്‍റെ ജനമനസ് അറിയാന്‍ ഇനി മിനിറ്റുകള്‍ മാത്രം. 

43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിൽ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു . 140 റിട്ടേണിങ് ഓഫീസർമാരും 1340 അഡീഷണൽ റിട്ടേണിങ്‌ ഓഫീസർമാരും 4208 സൂക്ഷ്മനിരീക്ഷകരും 4208 ക‍ൗണ്ടിങ്‌ സൂപ്പർവൈസർമാരും 5563 ക‍ൗണ്ടിങ്‌ അസിസ്റ്റൻ്റുമാരും ഉൾപ്പെടെ 15,465 ഉദ്യോഗസ്ഥരാണ്‌ വോട്ടെണ്ണലിൻ്റെ ഭാഗമാകുന്നത്‌.ആദ്യം എണ്ണിത്തുടങ്ങുന്നത് സർവീസ് വോട്ടർമാരുടെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും പോസ്റ്റൽ ബാലറ്റുകളാണ്. 

ശേഷം ഇവിഎം വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷം വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. ഓരോ മണ്ഡലത്തിലും പരമാവധി 14 കൗണ്ടിങ് ടേബിളുകൾ വരെ ക്രമീകരിച്ചിട്ടുണ്ട് . ഒരു റൗണ്ടിൽ ഒരേസമയം 14 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. കൺട്രോൾ യൂണിറ്റിൻ്റെ സീലുകൾ പൊട്ടാത്തതാണെന്ന് കൗണ്ടിങ് ഏജൻ്റുമാരെ കാണിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. സൂപ്പർവൈസർ മെഷീനിലെ ‘Result’ ബട്ടൺ അമർത്തുമ്പോൾ ഓരോ സ്ഥാനാർത്ഥിക്കും ലഭിച്ച വോട്ടുകൾ ഡിസ്പ്ലേയിൽ തെളിയും. കൗണ്ടിങ് അസിസ്റ്റൻ്റുമാർ ഈ വിവരങ്ങൾ ഫോം 17C-യുമായി ഒത്തുനോക്കി രേഖപ്പെടുത്തും.

അടുത്തത് വിവിപാറ്റ് സ്ലിപ്പുകൾ എണ്ണലാണ്. ഇവിഎമ്മുകളിലെ വോട്ടെണ്ണൽ പൂർത്തിയായ ശേഷം, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശപ്രകാരം ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത് എണ്ണി തിട്ടപ്പെടുത്തും. ഇവിഎമ്മിലെ വോട്ടും വിവിപാറ്റ് സ്ലിപ്പുകളും തമ്മിൽ കൃത്യത ഉറപ്പുവരുത്താനാണ് ഇങ്ങനെ ചെയ്യുന്നത്.

തിരുവനന്തപുരം ജില്ലയിലെ പോസ്റ്റല്‍ വോട്ടുകള്‍

വർക്കല


2884


ആറ്റിങ്ങൽ


3977


ചിറയിൻകീഴ്


2976


നെടുമങ്ങാട്


3926


വാമനപുരം


3807


കഴക്കൂട്ടം


2437


വട്ടിയൂർക്കാവ്


2734


തിരുവനന്തപുരം


1916


നേമം


2511


അരുവിക്കര


3676


പാറശ്ശാല


3448


കാട്ടാക്കട


3531


കോവളം


3065


നെയ്യാറ്റിൻകര


3998