ബാങ്കിംഗ് വിദ്യാർത്ഥി ജീവനൊടുക്കി; അധ്യാപകർക്കെതിരെ മാനസിക പീഡന ആരോപണം

 ബാങ്കിംഗ് വിദ്യാർത്ഥി ജീവനൊടുക്കി; അധ്യാപകർക്കെതിരെ മാനസിക പീഡന ആരോപണം

ബെംഗളൂരു: ബെംഗളൂരു മണിപ്പാൽ അക്കാദമിയിലെ ബാങ്കിംഗ് വിദ്യാർത്ഥിയും ബിഹാർ സ്വദേശിയുമായ ചുന്നു കുമാറിനെ (23) ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേയ് 18-ന് നടന്ന പരീക്ഷ പാതിവഴിയിൽ ഉപേക്ഷിച്ചു മടങ്ങിയ ചുന്നുവിനെ വൈകുന്നേരത്തോടെയാണ് റൂംമേറ്റ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അക്കാദമിയിലെ ചില വിഷയങ്ങളിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഫാക്കൽറ്റി അംഗങ്ങൾ ചുന്നുവിനെ ക്ലാസ് മുറിയിൽ പരസ്യമായി അപമാനിക്കുകയും “ഒന്നിനും കൊള്ളാത്തവൻ” എന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തതായി കുടുംബം ആരോപിച്ചു.അമിതമായ പ്രോജക്റ്റ് ജോലികൾ നൽകിയുള്ള നിരന്തരമായ മാനസിക പീഡനം കാരണം ചുന്നു കടുത്ത വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു. സംഭവത്തിൽ ആത്മഹത്യാ പ്രേരണ, ക്രിമിനൽ ഭീഷണി, മാനസിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി കർണാടക പോലീസ് അക്കാദമി അധികൃതർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു..