മുംബൈയിൽ ബെസ്റ്റ് ബസ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; ഒരാൾ മരിച്ചു, ഒരാളുടെ നില ഗുരുതരം

മുംബൈ: ദാദർ റെയിൽവേ സ്റ്റേഷന് സമീപം തിരക്കേറിയ റോഡിൽ ‘ബെസ്റ്റ്’ ബസ് നിയന്ത്രണം വിട്ട് അഞ്ച് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു ഇന്ന് രാവിലെ 10.45-ഓടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഓഫീസുകളിലേക്കും മറ്റും ആളുകൾ പോകുന്ന കടുത്ത ഗതാഗത തിരക്കുള്ള സമയത്താണ് നിയന്ത്രണം വിട്ട ബസ് റോഡിലെ മറ്റ് വാഹനങ്ങളെ ഇടിച്ച് തകർത്തത്.റോഡിലൂടെ അമിതവേഗതയിൽ പാഞ്ഞുവന്ന ബസ് ഒരു ഇരുചക്ര വാഹനം, ഇലക്ട്രിക് ബൈക്ക്, ഇലക്ട്രിക് കാർ, ടാക്സി, ബലേനോ കാർ എന്നിവയിലേക്ക് വലിയ ആഘാതത്തോടെ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ സയൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഏകദേശം 22-25 വയസ്സ് പ്രായം തോന്നിക്കുന്ന തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു യുവാവ് മരണപ്പെട്ടതായി അസിസ്റ്റന്റ് മെഡിക്കൽ ഓഫീസർ രൺധീർ സ്ഥിരീകരിച്ചു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഋഷഭ് ഗുപ്ത (30 ) നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മറ്റ് രണ്ട് പേർക്ക് നെഞ്ചിനും തോളിനും പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് ബസിന്റെ മുൻഭാഗവുംവിൻഡ്ഷീൽഡും പൂർണ്ണമായും തകർന്നു .വലിയ ശബ്ദത്തോടെയുള്ള അപകടത്തിന് പിന്നാലെ പ്രദേശത്ത് വലിയ പരിഭ്രാന്തി പരക്കുകയും മണിക്കൂറുകളോളം കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് ക്രെയിൻ ഉപയോഗിച്ചാണ് തകർന്ന വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയത്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബൃഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് (BEST )ബസുകൾ മുൻപും സമാനമായ നിരവധി അപകടങ്ങളിൽപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഭാണ്ഡൂപിൽ ബസ് റിവേഴ്സ് എടുക്കുന്നതിനിടയിൽ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചുകയറി നാല് പേർ മരിച്ചിരുന്നു.തകരാറ് സംഭവിച്ചു