കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും

കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും

തൃശൂര്‍: അരിമ്പൂരില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മനുഷ്യ അസ്ഥിക്കഷണങ്ങളും സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി. പ്രദേശത്തെ ഒരു കിണറ്റില്‍ ചാക്കിനുള്ളില്‍ കല്ല് കെട്ടി താഴ്ത്തിയ നിലയിലാണ് ഇവ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.അസ്ഥികള്‍ സ്ത്രീയുടേതാണോ എന്നത് ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു. സമീപ പ്രദേശങ്ങളില്‍ കാണാതായവരെ കുറിച്ചും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.