"ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണo" : കോക്ക്റോച്ച് ജനതാ പാർട്ടിഹൈദരാബാദിൽ പ്രതിഷേധം സംഘടിപ്പിച്ചു

"ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണo" : കോക്ക്റോച്ച് ജനതാ പാർട്ടിഹൈദരാബാദിൽ പ്രതിഷേധം സംഘടിപ്പിച്ചു

ഹൈദരാബാദ്: പരീക്ഷകളിലെ സുരക്ഷാ വീഴ്‌ച ചൂണ്ടിക്കാണിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) ഹൈദരാബാദിൽ പ്രതിഷേധം സംഘടിപ്പിച്ചു. നീറ്റ് പേപ്പർ ചോർച്ചയിലും സിബിഎസ്ഇയുടെ ഓൺ-സ്ക്രീൻ മാർക്കിംഗ് സിസ്റ്റവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി ആവശ്യപ്പെട്ടാണ് കോക്രോച്ച് ജനതാ പാർട്ടിയും മറ്റ് സംഘടനകളും ധർണ ചൗക്കിൽ പ്രതിഷേധ പ്രകടനം നടത്തുന്നത്.'ഞങ്ങൾക്ക് നീതി വേണം, ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചും പ്രതീകാത്മക പാറ്റകളുമായാണ് പ്രതിഷേധക്കാർ ധർണ ചൗക്കിൽ ഒത്തുക്കൂടിയിരിക്കുന്നത്. ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ വെളിപ്പെടുത്തി. ഇന്ന് ഉച്ചവരെ ധർണ നടത്താൻ പാർട്ടിക്ക് അനുമതി നൽകിയതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തിയ സമരത്തിന് ശേഷം, രാജ്യവ്യാപകമായുള്ള പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഹൈദരാബാദിലും പ്രകടനം സംഘടിപ്പിച്ചത്.