തീവ്ര വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയ പ്രതിനിധികളുമായുള്ള ചർച്ച താനെ കളക്ട്രേറ്റിൽ നടന്നു

തീവ്ര വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയ പ്രതിനിധികളുമായുള്ള ചർച്ച താനെ കളക്ട്രേറ്റിൽ നടന്നു

മുംബൈ : എസ്‌ഐആർ (തീവ്ര വോട്ടർപട്ടിക) വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ കലക്റ്റർ ഡോ. ശ്രീകൃഷ്ണ പഞ്ചാൽ IAS  ഇന്ന്  താനെ ജില്ലാ കളക്ടറേറ്റിൽ വിളിച്ചു  ചേർത്ത പ്രത്യേക യോഗത്തിൽ ദേശീയ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ജില്ലയിലുടനീളമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ വിളിച്ചുചേർത്ത ഈ യോഗത്തിൽ, തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി  ബന്ധപ്പെട്ട നടപടിക്രമങ്ങൾ, നിർദ്ദേശങ്ങൾ, പൊതുജനങ്ങളുടെ ആശങ്കകൾ എന്നിവയെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു . വിഷയത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കാനും നിർദ്ദേശങ്ങൾ നൽകാനും അവസരം നൽകി. 

 ജില്ലാതല ഭരണകൂടവും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള ഏകോപന ശ്രമങ്ങളുടെ ഭാഗമായാണ്, പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഭരണപരവും പൊതുനയപരവുമായ കാര്യങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായങ്ങൾ ശേഖരിക്കുക, ഭരണ നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്‌ഷ്യം മുൻ നിർത്തി യോഗം വിളിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ജില്ലയിലെ വിവിധ ഭരണപരമായ കാര്യങ്ങളിൽ പൊതുജന പ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിന് ഇത്തരം ചർച്ചകൾ നിർണായകമാണെന്നും താനെ ജില്ലാ കളക്ടറേറ്റ് ജില്ലയുടെ പ്രാഥമിക ഭരണ കേന്ദ്രമായി പ്രവർത്തിക്കുകയും വിവിധ പൊതുനയ ചർച്ചകൾക്കും ഏകോപന യോഗങ്ങൾക്കും ഒരു വേദിയായി പ്രവർത്തിക്കുന്നുണ്ടെന്നും യോഗത്തിൽ പങ്കെടുത്ത സിപിഐ (എം) പ്രതിനിധിയും മലയാളിയുമായ പികെ ലാലി 'വേൾഡ് എം ന്യുസി'നോട് പറഞ്ഞു.

മുംബൈയിലെ സാമൂഹ്യസാംസ്കാരിക രംഗത്തെ സജീവസാന്നിധ്യവും പാർട്ടി താനെ  താലൂക് സെക്രട്ടറിയുമായ പികെ ലാലിയും രാമേശ്വർ ഷേറും ആണ് യോഗത്തിൽ പങ്കെടുത്ത സിപിഎം പ്രതിനിധികൾ .