വൈരം മറന്ന് തമിഴ്‌നാട്ടില്‍ ഡിഎംകെ - എഐഡിഎംകെ സഖ്യസര്‍ക്കാറിന് ശ്രമം

 വൈരം മറന്ന് തമിഴ്‌നാട്ടില്‍ ഡിഎംകെ - എഐഡിഎംകെ സഖ്യസര്‍ക്കാറിന് ശ്രമം

ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി വിജയിന്റെ തമിഴക വെട്രി കഴകംസഖ്യകക്ഷികളെ കണ്ടെത്താന്‍ നെട്ടോട്ടമോടുന്നതിനിടെ, തങ്ങളുടെ ചിരകാല വൈരികളായ എഐഎഡിഎംകെയുമായി ഡിഎംകെയുമായി രഹസ്യ ചര്‍ച്ചകള്‍ ആരംഭിച്ചതായി ഇന്ത്യ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. രാഷ്ട്രീയ വൈരത്തിന്റെ മുഖമുദ്രയായിരുന്ന ഇരു പാര്‍ട്ടികളും തമ്മിലുള്ള ഈ നീക്കം അത്യപൂര്‍വമാണ്.ചര്‍ച്ച നടന്നതായി എഐഎഡിഎംകെ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, തീരുമാനങ്ങളെക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. ഏപ്രില്‍ 23-ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് 59 സീറ്റുകളും എഐഎഡിഎംകെയ്ക്ക് 47 സീറ്റുകളുമാണ് ലഭിച്ചത്.ഡിഎംകെയും എഐഎഡിഎംകെയും കൈകോര്‍ത്താല്‍ പോലും, 106 അംഗങ്ങള്‍ മാത്രമാണ് ഇരുപാര്‍ട്ടികള്‍ക്കും ഉള്ളത്. കേലവ ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. അതിനാല്‍, അധികാരം പിടിക്കാന്‍ ഇരു പാര്‍ട്ടികള്‍ക്കും ചെറുകക്ഷികളുടെ പിന്തുണ ആവശ്യമായി വരും. 1972-ലാണ് എഐഎഡിഎംകെ രൂപീകൃതമായത്. അഴിമതി ആരോപണങ്ങളെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അന്നത്തെ ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധി, എംജി രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് പുതിയ പാര്‍ട്ടിയുണ്ടായത്. ഈ പിളര്‍പ്പാണ് തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തെ ദശാബ്ദങ്ങളോളം നിര്‍ണ്ണയിച്ച രണ്ട് ദ്രാവിഡ പാര്‍ട്ടികള്‍ തമ്മിലുള്ള കടുത്ത വൈരത്തിന് വഴിതെളിച്ചത്.

വിജയ്ക്ക് തിരിച്ചടി;  118 എംഎല്‍എമാരുടെ കത്ത് നല്‍കണമെന്ന് ഗവര്‍ണര്‍

തമിഴ്‌നാട്ടില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്‌യുടെ ടിവികെയ്ക്ക് തിരിച്ചടി. കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണ അവകാശവാദം ഉന്നയിച്ച വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അറിയിച്ചിരിക്കുകയാണ്. കേവല ഭൂരിപക്ഷം ഉറപ്പാക്കാന്‍ 118 എംഎല്‍എമാരുടെ കത്ത് നല്‍കണമെന്ന നിലപാടിലാണ് ഗവര്‍ണര്‍. കോണ്‍ഗ്രസ് പിന്തുണക്ക് പിന്നാലെ 113 എം എല്‍ എമാര്‍ ഒപ്പിട്ട കത്താണ് വിജയും ടി വി കെ പാര്‍ട്ടിയും നല്‍കിയത്. എന്നാല്‍ 234 അംഗ നിയമസഭയില്‍ 118 എന്ന മാന്ത്രിക സംഖ്യ കടന്നാല്‍ മാത്രമേ ഭൂരിപക്ഷമാകുകയുള്ളൂ