Global
ഒമാനിൽ നാല് സഹോദരന്മാരെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മസ്‌കറ്റ് : ഒമാനിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ നാല് സഹോദരന്മാരെ മരിച്ച നിലയിൽ കണ്ടെത്തി, അവരിൽ രണ്ടുപേർ ഇന്ന് നാട്ടിലേക്ക് പോകാനിരിക്കെയാണ് കഴിഞ്ഞ ദിവസം ഇവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മരിച്ചവരിൽ ഒരാൾ നിസ്വയിലും മറ്റൊരാൾ സുവൈഖിലും ബാക്കിയുള്ള രണ്ടുപേർ മുലാദയിലുമാണ് താമസിച്ചിരുന്നതെന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു .നാലുപേരും ബംഗ്ലാദേശിലെ ചാറ്റോഗ്രാം ജില്ലയിലെ രംഗുണിയ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ളവരാണ്.“സംഭവദിവസം, നാല് സഹോദരങ്ങളും ഷോപ്പിംഗിനായി ഒരു കാറിൽ ഒരുമിച്ച് പോയതായി റിപ്പോർട്ടുണ്ട്. പിന്നീടാണ് വാഹനത്തിനുള്ളിൽ അവരുടെ മൃതദേഹങ്ങൾ കണ്ടെത്തുന്നത് .മരണകാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം തുടരുകയാണ്