ബന്ധുക്കളുടെ നിരന്തര ആക്ഷേപത്തിൽ മനംനൊന്ത് വ്യാപാരി ജീവനൊടുക്കി

ബന്ധുക്കളുടെ നിരന്തര ആക്ഷേപത്തിൽ മനംനൊന്ത് വ്യാപാരി ജീവനൊടുക്കി

ഗാന്ധിനഗർ: ബന്ധുക്കള്‍ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച ശേഷം വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. മരിക്കുന്നതിന് തൊട്ട് മുൻപ് അമിത് കുമാർ (42) പങ്കുവച്ച വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് നടപടി. ബന്ധുക്കൾ ഉപദ്രവിക്കുകയും ബിസിനസ് കൈയടക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്ന് ആരോപിച്ചുള്ള വീഡിയോ അമിത് മരിക്കുന്നതിന് മുൻപ് പുറത്തുവിട്ടിരുന്നു. ഈ വീഡിയോയിലാണ് ഗുരുതര ആരോപണങ്ങളുള്ളത്.

കഴിഞ്ഞ ദിവസമായിരുന്നു വസ്‌തു ഇടപാടുകാരനും പലചരക്ക് വ്യാപാരിയുമായ അമിത് കുമാർ (42) ജീവനൊടുക്കിയത്. അമിത് കുമാറിൻ്റെ സഹോദരൻ വിവേക് ​​അഗർവാളിൻ്റെ പരാതിയുടെയും വീഡിയോ തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ സമ്രാല പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. വീഡിയോകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടന്ന് സമ്രാല പൊലീസ് ഡിഎസ്‌പി പ്രീത്പാൽ സിങ് സന്ധു പറഞ്ഞു.മെയ് 15ന് അമിത് കുമാർ വീട്ടിൽ നിന്ന് കടയിലേക്ക് പോയിരുന്നെങ്കിലും അവിടെ എത്തിയില്ല. ഏതാനും സമയങ്ങള്‍ക്ക് ശേഷം സഹോദരൻ്റെ വാട്ട്‌സ്ആപ്പ് നമ്പറിൽ രണ്ട് വീഡിയോകൾ ലഭിക്കുകയായിരുന്നു. ഇതോടെയാണ് അദ്ദേഹം മരിച്ച വിവരം വീട്ടുകാർ അറിയുന്നത്. സമീപത്തെ കനാലിൽ നിന്നാണ് മൃതദേഹം കണ്ടത്തിയത്.