ഗുഡ്‌സ് ഓട്ടോറിക്ഷ ശരീരത്തിൽ കയറിയിറങ്ങി; ആറ് വയസുകാരന് ദാരുണാന്ത്യം

 ഗുഡ്‌സ് ഓട്ടോറിക്ഷ ശരീരത്തിൽ കയറിയിറങ്ങി; ആറ് വയസുകാരന് ദാരുണാന്ത്യം

തൃശൂർ :പിതാവിനൊപ്പം ഗുഡ്‌സ് ഓട്ടോറിക്ഷയുടെ ഡ്രൈവിങ് സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ മുഹമ്മദ് ഹൈസിൻ വാതിൽ തുറന്ന് പുറത്തേക്ക് തെറിച്ച് വിഴുകയായിരുന്നു. റോഡിൽ വീണ കുട്ടിയുടെ ശരീരത്തിലൂടെ അതേ വാഹനത്തിൻ്റെ ചക്രം കയറി ഇറങ്ങിയാണ് അപകടമുണ്ടാവുന്നത്.സംഭവത്തെ തുടർന്ന് ഹൈസിനെ ഉടൻ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി നേൽ നടപടികൾ സ്വീകരിച്ചു. തൃശൂർ മെഡിക്കൽ കോളജിലെ പോസ്‌റ്റ്മാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടു നൽകുമെന്ന് പൊലീസ് പറഞ്ഞു.