പ്രതിരോധ രംഗത്ത് ഇന്ത്യ-സ്വീഡൻ സഹകരണം ; വഴിതുറക്കുന്നത് വലിയ സാധ്യതകൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്‌സണും തമ്മിൽ നടന്ന ഉഭയകക്ഷി ചർച്ചകളുടെ അനന്തരഫലമായി ഇന്ത്യ-സ്വീഡൻ പ്രതിരോധ സഹകരണം ശക്തമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഒരുകാലത്ത് പരിമിതമായ നയതന്ത്രബന്ധമായിരുന്ന ഇരു രാജ്യങ്ങളും ഇപ്പോൾ പ്രതിരോധ സംവിധാനങ്ങൾക്കുള്ളിൽതന്നെ വികസനം, നവീകരണം, ഉൽപ്പാദനം എന്നിവ ലക്ഷ്യമിട്ടുള്ള ദീർഘകാല സാങ്കേതികവിദ്യ, വ്യാവസായിക സഹകരണം എന്നിവ പുനഃക്രമീകരിക്കുന്നു.ജോയിൻ്റ് ആക്ഷൻ പ്ലാൻ 2026-2030 പദ്ധതിയിലൂടെ ഇന്ത്യ-സ്വീഡൻ തന്ത്രപരമായ പങ്കാളിത്തം നടപ്പിലാക്കുന്നതിനുള്ള സംയുക്ത പ്രവർത്തന പദ്ധതി നാല് പ്രധാന ലക്ഷ്യങ്ങളാണ് കേന്ദ്രീകരിക്കുന്നത്. സ്ഥിരതയും സുരക്ഷയും എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്.ഈ ലക്ഷ്യത്തിന് കീഴിൽ ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ സംവിധാനങ്ങളുടെ കൈമാറ്റം നടപ്പിലാക്കുന്നു. സർക്കാർ വകുപ്പുതലങ്ങളിൽ ഉൾപ്പടെ പ്രതിരോധ സംവിധനങ്ങൾക്കുള്ള സാധ്യതകൾ പരിശോധിക്കുകയും, ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്ന മേഖലകളിൽ കൂട്ടായി പ്രവർത്തിക്കുന്നതിനുമുള്ള പദ്ധതികൾ ഇരു രാജ്യങ്ങളും വിലയിരുത്തുന്നു. ഇന്ത്യയുടെ പ്രതിരോധ ഇടനാഴികളിലെ പ്രതിരോധ ഉൽപ്പാദനത്തിൽ സ്വീഡിഷ് നിക്ഷേപം കൂടുതൽ പ്രോത്സാഹിപ്പിക്കുക, ഈ ലക്ഷ്യത്തിനായി ഇതിനകം നടന്നുകൊണ്ടിരിക്കുന്ന സ്വീഡിഷ് നിക്ഷേപങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക, ദേശീയ പ്രതിരോധ മേഖലകളും മറ്റ് പ്രസക്തമായ തന്ത്രപരമായ സ്ഥാപനങ്ങളും തമ്മിലുള്ള മെച്ചപ്പെട്ട ഇടപെടൽ സാധ്യമാക്കുക എന്നതും ഈ ലക്ഷ്യത്തിന് കീഴിൽ പ്രാവർത്തികമാക്കും. ഇന്ത്യ-സ്വീഡൻ പ്രതിരോധ സഹകരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട അധികാരികൾ പുറത്ത് വിട്ടിട്ടില്ല.
2021 ൽ, സ്വീഡൻ്റെ പ്രതിരോധ മന്ത്രി പീറ്റർ ഹൾട്ട്ക്യുസ്‌റ്റ് ഇന്ത്യ-സ്വീഡൻ പ്രതിരോധ വ്യവസായ സഹകരണ വെബിനാറിൽ പങ്കെടുത്തിരുന്നു. ഇത് സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചറേഴ്‌സും സ്വീഡിഷ് സെക്യൂരിറ്റി ആൻഡ് ഡിഫൻസ് ഇൻഡസ്ട്രിയും തമ്മിലുള്ള ധാരണാപത്രത്തിലേക്ക് ഇരു രാജ്യങ്ങളെയും നയിച്ചു. സ്വീഡിഷ് ചീഫ് ഓഫ് എയർ സ്റ്റാഫ് കോളോണൽ ഡെന്നിസ് ഹെഡ്സ്റ്റോം ഇന്ത്യയുടെ എയ്‌റോ ഇന്ത്യ ഷോ 2021ൽ പങ്കെടുക്കുകയും ചെയ്‌തിരുന്നു.പ്രതിരോധ ബഹിരാകാശ സാങ്കേതികവിദ്യകളിൽ സ്വീഡനും ഇന്ത്യയും സഹകരിച്ചു പ്രവർത്തിക്കുന്നതിനും, സാബ് പോലുള്ള സ്വീഡിഷ് പ്രതിരോധ സ്ഥാപനങ്ങൾ ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ നിക്ഷേപം നടത്തുന്നതിനും ഇന്ത്യ തീരുമാനിച്ചു. പ്രതിരോധ സഹകരണത്തെക്കുറിച്ചുള്ള 9-ാമത് സംയുക്ത വർക്കിംഗ് ഗ്രൂപ്പ് 2023 ൽ നടന്നു.
"പ്രതിരോധ മേഖലയിലെ ഞങ്ങളുടെ സഹകരണം വളരുകയാണ്. സ്വീഡിഷ് കമ്പനികൾ ഇന്ത്യയിൽ നിർമ്മാണ കമ്പനികൾ ആരംഭിക്കുകയും ദീർഘകാല വ്യാവസായിക സഹകരണമായി മാറുകയും ചെയ്യും" ഞായറാഴ്‌ച ക്രിസ്റ്റാഫേഴ്‌സണുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം യൂറോപ്യൻ മാധ്യമങ്ങളോട് മോദി പറഞ്ഞു.മോദി-ക്രിസ്റ്റോഫേഴ്‌സൺ ഉഭയകക്ഷി ഉച്ചകോടിയെത്തുടർന്ന് നടന്ന പ്രത്യേക വാര്‍ത്താ സമ്മേളനത്തിൽ, ഇന്ത്യയും സ്വീഡനും തങ്ങളുടെ പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ സമ്മതിച്ചതായി വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (പടിഞ്ഞാറൻ) സിബി ജോർജ് പറഞ്ഞു. "ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ സംയുക്തമായി പ്രവര്‍ത്തിക്കുക, പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സാധ്യതകൾ വർദ്ധിപ്പിക്കുക, പ്രതിരോധ നവീകരണത്തിൻ്റെ സഹകരണത്തിനുള്ള സാധ്യതകൾ പരിശോധിക്കുക എന്നിവയാണ് ഞങ്ങൾ പ്രവർത്തികമാക്കാൻ ഉദ്ദേശിക്കുന്ന പ്രധാന വികസനം" ജോർജ് പറഞ്ഞു.
സ്വീഡൻ്റെ പ്രതിരോധ പ്രമുഖ കമ്പനിയായ സാബ് എബി പതിറ്റാണ്ടുകളായി ഇന്ത്യയിൽ വൻ മുന്നേറ്റം നടത്തുകയാണ്. ഈ നീണ്ട പ്രവർത്തന ചരിത്രം ഉപയോക്തൃ പരിചയവും വിശ്വാസവും വളർത്തിയെടുത്തിട്ടുണ്ട്. നിക്ഷേപം മുകളിലേക്ക് കൊണ്ടുപോകുക എന്നതാണ് പുതിയ തീരുമാനങ്ങൾ ലക്ഷ്യമിടുന്നത്. ലൈസൻസുള്ള വിതരണവും പരിപാലനവും മുതൽ ഇന്ത്യയുടെ പ്രതിരോധ ഇടനാഴികൾക്കുള്ളിലെ സംയുക്ത ഗവേഷണ-വികസന, തദ്ദേശീയ നിർമ്മാണം എന്നിവയിലേക്കും ഇത് വിരൽ ചൂണ്ടുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ മാറ്റം പ്രതിരോധ മേഖലയില്‍ മെയ്ക്ക് ഇൻ ഇന്ത്യയെയും, ആത്മനിർഭർ ഭാരത് (സ്വാശ്രയ ഇന്ത്യ)യെയും പിന്തുണയ്ക്കുന്നു. സ്വീഡനെ സംബന്ധിച്ചിടത്തോളം, ഒരു ഇന്ത്യൻ വ്യാവസായിക അടിത്തറ ഉപയോഗിച്ച് ഉൽപാദനം വർധിപ്പിക്കുന്നതിനും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രതിരോധ വിപണികളിലൊന്നാകാനുള്ള ഒരു പാത ഇത് തുറക്കുകയും ചെയ്യുന്നു.