കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട് ഗാലറിയുടെ നൂറാമത് ചിത്രകലാ പ്രദർശനo -'ഹോമേജ് ടു പയനിയേഴ്സ്'

കണ്ണൂർ :മൺമറഞ്ഞ 𝟭𝟴 മഹാ കലാ കാരൻമാരുടെ വിവിധ മാധ്യമങ്ങളിലുള്ള 𝟱𝟬 ൽ പരം സർഗ്ഗ രചനകളുമായി കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട് ഗാലറിയുടെ നൂറാമത് ചിത്രകലാ പ്രദർശനമായ ഹോമേജ് ടു പയനിയേഴ്സ് ന് തുടക്കമായി.ജൂൺ ആറു വരെ നീണ്ടു നിൽക്കുന്ന പ്രദർശനo പഞ്ചായത്ത് മുൻ പ്രസിഡന്റ് എം ഷീബ യുടെഅധ്യക്ഷതയിൽ തലശ്ശേരി കേരള സ്കൂൾ ഓഫ് ആർട്സ് പ്രസിഡന്റും പ്രശസ്ത ചിത്രകാരിയുമായ സുരേഖ ഉദ്‌ഘാടനം ചെയ്തു.
മലബാറിലെ ചിത്രകലാചാര്യനായ ആർട്ടിസ്റ്റ് സി വി ബാലൻ നായർ 𝟭𝟵𝟰𝟲 ൽ രചിച്ച ജലച്ചായ ചിത്രങ്ങൾ മുതൽ അടുത്തിടെ അന്തരിച്ച ശേഖർ അയ്യന്തോൾ ചെയ്ത ഇങ്ക് ഡ്രോയിങ്ങുകൾ വരെ നിരന്ന പ്രദർശന വേദിയിൽ കെ കെ വാരിയർ,കെ ദാമോദരൻ,പി ശരത്ചന്ദ്രൻ, ശങ്കരനാരായണ മാരാർ, പി എസ് കരുണാകരൻ, സി കെ രാഘവൻ,കെ പി സോമസുന്ദരം,മോഹൻ ചാലാട്, ബാലഗോപാൽ,സദു അലിയൂർ, മധു മടപ്പള്ളി, ചിക്കോ,സുരേഷ് പെരളശ്ശേരി, മോഹനൻ പെരളശ്ശേരി, ബാബു ഹുസൈൻ, ഉണ്ണി ആതിര, എന്നിവരുടെ അസുലഭ രചനകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഉദ്ഘടനച്ചടങ്ങിൽ ദിനേശ് ബാബു, ജോളി എം സുധൻ, പുഷ്പ ദിനേശ്, റോയ് കാരാത്ര, പവിത്രൻ മണാട്ട്, ഗോപിനാഥ്, ശിവകൃഷ്ണൻ കെ എം എന്നിവർ സംസാരിച്ചു.