പുതിയ കേരള നിയമസഭയില്‍ പകുതിയിലേറെയും കന്നിഎംഎൽഎമാർ

തിരുവനന്തപുരം: പുതുതായി നിലവില്‍ വരുന്ന പതിനാറാം കേരള നിയമസഭയിലേക്ക് കടന്നുവരുന്നവരില്‍ പകുതിയിലേറെയും കന്നി അംഗങ്ങള്‍. 140 അംഗ സഭയില്‍ പുതുമുഖങ്ങളായി എത്തുന്നത് 71 അംഗങ്ങളാണ്. പേരാമ്പ്രയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനെ അട്ടിമറിച്ച് ജയൻ്റ് കില്ലറായ ഫാത്തിമ തെഹ്ലിയ, കൊടുങ്ങല്ലൂരില്‍ മിന്നും ജയം നേടിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷ്, സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ആലപ്പുഴ നിന്നു വിജയിച്ച എ ഡി തോമസ്, ബാലുശേരിയില്‍ സിപിഎമ്മിനെ അട്ടിമറിച്ച വി ടി സൂരജ് തുടങ്ങി നിരവധി യുവ നേതാക്കളും പുതുമുഖങ്ങളാണ്.
പയ്യന്നൂരില്‍ സിപിഎം കോട്ടപൊളിച്ച വി കുഞ്ഞുകൃഷ്ണന്‍, തളിപ്പറമ്പില്‍ സിപിഎമ്മിനെ ചരിത്രത്തിലാദ്യമായി തറപറ്റിച്ച ടി കെ ഗോവിന്ദന്‍ എന്നിവര്‍ രാഷ്ട്രീയത്തില്‍ പരിചയ സമ്പന്നരാണെങ്കിലും നിയമസഭാംഗമാകുന്നത് ഇതാദ്യമാണ്. പുതുമുഖങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗവും ടി കെ ഗോവിന്ദന്‍ തന്നെ. 75 വയസാണ് അദ്ദേഹത്തിൻ്റെ പ്രായം.
ചിറയിന്‍കീഴില്‍ യുഡിഎഫിനായി അട്ടിമറി ജയം നേടിയ രമ്യ ഹരിദാസ് കേരള നിയമസഭയില്‍ പുതുമുഖമാണെങ്കിലും ലോക്‌സഭ അംഗം എന്ന നിലയില്‍ നിയമനിര്‍മാണ സഭയില്‍ അംഗമായിരുന്ന പരിചയമുണ്ട്. ബിജെപി സ്ഥാനാര്‍ഥികളായി വിജയിച്ച ബി ബി ഗോപകുമാര്‍, രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍ എന്നിവരും നിയമസഭയില്‍ പുതുമുഖങ്ങളാണ്. എന്നാല്‍ രാജീവ് ചന്ദ്രശേഖറും വി മുരളീധരനും മോദി മന്ത്രിസഭയില്‍ അംഗങ്ങളായിരിക്കേ രാജ്യസഭാംഗങ്ങളായിരുന്ന അനുഭവ പരിചയമുണ്ട്.
മാനന്തവാടിയില്‍ മത്സരിച്ച് മന്ത്രി ഒ ആര്‍ കേളുവിനെ പരാജയപ്പെടുത്തിയ ഉഷ വിജയന്‍, എലത്തൂരില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിദ്യ ബാലകൃഷ്ണന്‍, ഫാത്തിമ തെഹ്‌ലിയ, കോങ്ങാട് സിപിഎമ്മിനെ വീഴ്ത്തിയ കെ എ തുളസി, കൊല്ലം എല്‍ഡിഎഫില്‍ നിന്നു പിടിച്ചെടുത്ത ബിന്ദു കൃഷ്ണ എന്നിവരാണ് നിയമസഭയിലേക്ക് ആദ്യമായി കടന്നു വരുന്ന വനിതാ പുതുമുഖങ്ങള്‍. 71 കന്നിക്കാരില്‍ 59 പുതുമുഖങ്ങളും യുഡിഎഫുകാരാണ്. തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നു വിജയിച്ച മുതിര്‍ന്ന നേതാവും സിഎംപി ജനറല്‍ സെക്രട്ടറിയുമായ സി പി ജോണും നിയമസഭയിലെത്തുന്നത് ഇതാദ്യമായാണ്.
യുഡിഎഫില്‍ നിന്നുള്ള പുതുമുഖങ്ങള്‍ :
(കോണ്‍ഗ്രസ്), തൃക്കരിപ്പൂര്‍ -സന്ദീപ് വാര്യര്(കോണ്‍ഗ്രസ്), പയ്യന്നൂര്‍-വി കുഞ്ഞുകൃഷ്ണന്‍ (യുഡിഎഫ് സ്വതന്ത്രന്‍), തളിപ്പറമ്പ്-ടി കെ ഗോവിന്ദന്‍ (യുഡിഎഫ് സ്വതന്ത്രന്‍), കണ്ണൂര്‍-ടി ഒ മോഹനന്‍ (കോണ്‍ഗ്രസ്), മാനന്തവാടി-ഉഷ വിജയന്‍ (കോണ്‍ഗ്രസ്), നാദാപുരം- കെ എം അഭിജിത് (കോണ്‍ഗ്രസ്), കൊയിലാണ്ടി- കെ പ്രവീണ്‍കുമാര്‍ (കോണ്‍ഗ്രസ്), പേരാമ്പ്ര- ഫാത്തിമ തെഹ്ലിയ (കോണ്‍ഗ്രസ്), ബാലുശേരി- വി ടി സൂരജ് (കോണ്‍ഗ്രസ്), എലത്തൂര്‍- വിദ്യ ബാലകൃഷ്ണന്‍ (കോണ്‍ഗ്രസ്), കോഴിക്കോട് നോര്‍ത്ത്- കെ ജയന്ത് (കോണ്‍ഗ്രസ്), കുന്നമംഗലം- കെ എം റസാഖ് (മുസ്ലീം ലീഗ്), കൊടുവള്ളി- പി കെ ഫിറോസ് (മുസ്ലീം ലീഗ്), തിരുവമ്പാടി- സി കെ കാസിം (മുസ്ലീം ലീഗ്), കൊണ്ടോട്ടി- ടി പി അഷറഫലി (മുസ്ലീം ലീഗ്), മഞ്ചേരി- എം റഹ്‌മത്തുള്ള (മുസ്ലീം ലീഗ്), തിരൂരങ്ങാടി- പിഎംഎ സമീര്‍ (മുസ്ലീം ലീഗ്), താനൂര്‍- പി കെ നവാസ് (മുസ്ലീം ലീഗ്), തവനൂര്‍- വി എസ് ജോയ് (മുസ്ലീം ലീഗ്), പൊന്നാനി- കെ പി നൗഷാദലി (കോണ്‍ഗ്രസ്), കോങ്ങാട്- കെ എ തുളസി (കോണ്‍ഗ്രസ്), പാലക്കാട്- രമേഷ് പിഷാരടി (കോണ്‍ഗ്രസ്), ചിറ്റൂര്‍- സുമേഷ് അച്യുതന്‍ (കോണ്‍ഗ്രസ്), തൃശൂര്‍- രാജന്‍ കെ പല്ലന്‍ (കോണ്‍ഗ്രസ്), കൊടുങ്ങല്ലൂര്‍- കെ ജെ ജനീഷ് (കോണ്‍ഗ്രസ്), പെരുമ്പാവൂര്‍- മനോജ് മൂത്തേടന്‍ (കോണ്‍ഗ്രസ്), കളമശേരി- വി ഇ അബ്ദുള്‍ ഗഫൂര്‍ (മുസ്ലീം ലീഗ്), തൃപ്പൂണിത്തുറ- ദീപക് ജോയി (കോണ്‍ഗ്രസ്), കോതമംഗലം- ഷിബു തെക്കുംപുറം (കേരള കോണ്‍ഗ്രസ്), ദേവികുളം- എഫ് രാജ (കോണ്‍ഗ്രസ്), ഉടുമ്പന്‍ചോല- സേനാപതി വേണു (കോണ്‍ഗ്രസ്), തൊടുപുഴ- അപു ജോണ്‍ ജോസഫ് (കേരള കോണ്‍ഗ്രസ്), ഇടുക്കി- റോയ് കെ പൗലോസ് (കോണ്‍ഗ്രസ്), പീരുമേട്- സിറിയക് തോമസ് (കോണ്‍ഗ്രസ്), വൈക്കം- കെ ബിനിമോന്‍ (കോണ്‍ഗ്രസ്), ഏറ്റുമാനൂര്‍- നാട്ടകം സുരേഷ് (കോണ്‍ഗ്രസ്), ചങ്ങനാശേരി- വിനു ജോബ് (കേരള കോണ്‍ഗ്രസ്), കാഞ്ഞിരപ്പള്ളി- റോണി കെ ബേബി (കോണ്‍ഗ്രസ്), പൂഞ്ഞാര്‍- കെ ജെ സെബാസ്റ്റ്യന്‍ (കോണ്‍ഗ്രസ്), ആലപ്പുഴ- എഡി തോമസ് (കോണ്‍ഗ്രസ്), കുട്ടനാട്- റെജി ചെറിയാന്‍ (കേരളകോണ്‍ഗ്രസ്), കായംകുളം- എം ലിജു(കോണ്‍ഗ്രസ്), തിരുവല്ല- വര്‍ഗീസ് മാമന്‍ (കേരള കോണ്‍ഗ്രസ്), റാന്നി- പഴകുളം മധു (കോണ്‍ഗ്രസ്), ആറന്‍മുള- അബിന്‍ വര്‍ക്കി (കോണ്‍ഗ്രസ്), അടൂര്‍- സി വി ശാന്തകുമാര്‍ (കോണ്‍ഗ്രസ്), കുന്നത്തൂര്‍- ഉല്ലാസ് കോവൂര്‍ (ആര്‍എസ്പി), പത്തനാപുരം- ജ്യോതികുമാര്‍ ചാമക്കാല (കോണ്‍ഗ്രസ്), ചടയമംഗലം- എം എം നസീര്‍ (കോണ്‍ഗ്രസ്), കൊല്ലം- ബിന്ദു കൃഷ്ണ (കോണ്‍ഗ്രസ്), ഇരവിപുരം- വിഷ്ണു മോഹന്‍ (കോണ്‍ഗ്രസ്), ചിറയിന്‍കീഴ്- രമ്യ ഹരിദാസ് (കോണ്‍ഗ്രസ്), വാമനപുരം- സുധീര്‍ഷാ പാലോട് (കോണ്‍ഗ്രസ്), തിരുവനന്തപുരം- സി പി ജോണ്‍ (സിഎംപി), കാട്ടാക്കട- എം ആര്‍ ബൈജു (കോണ്‍ഗ്രസ്).
എല്‍ഡിഎഫ്
കാഞ്ഞങ്ങാട്- ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ (സിപിഐ), തലശേരി- കാരായി രാജന്‍ (സിപിഎം), കൂത്തുപറമ്പ്- പി കെ പ്രവീണ്‍ (ആര്‍ജെഡി), മട്ടന്നൂര്‍-വി കെ സനോജ് (സിപിഎം), നെന്‍മാറ- കെ എ പ്രേമന്‍ (സിപിഎം), ആലത്തൂര്‍- ടിഎം ശശി (സിപിഎം), കയ്പമംഗലം- കെ കെ വത്സരാജ് (സിപിഐ),പുനലൂര്‍- സി അജയ്പ്രസാദ് (സിപിഐ)
ബിജെപി
രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍,ബി ഗോപകുമാര്‍, -